For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഗ് പുലാവ് തയ്യാറാക്കാം

|

പുലാവ് പല തരത്തിലുമുണ്ടാക്കാം. നോണ്‍ വെജിറ്റേറിയനായും വെജിറ്റേറിയനായും.

നല്ലൊരു സമീകൃതാഹാരമായ മുട്ട ഉപയോഗിച്ചും പുലാവുണ്ടാക്കാം. എഗ് പുലാവ് തയ്യാറാക്കുന്ന വിധം നോക്കൂ.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിതന്നെ കാര്യത്തില്‍ സംശയം വേണ്ട.

Egg Pulao

ചോറ്-2 കപ്പ്
മുട്ട-2
സവാള-2
വെളുത്തുള്ളി-4
തക്കാളി-2
പച്ചമുളക്-2
ഗ്രീന്‍പീസ്-കാല്‍ കപ്പ്
മ്ഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
വറുത്ത എള്ള്-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില

പാനില്‍ എണ്ണയോ നെയ്യോ ചൂടാക്കി സവാള മൂപ്പിയ്ക്കുക.

ഇതിലേയ്ക്ക് അരിഞ്ഞ വെളുത്തുള്ളി ചേര്‍ത്തിളക്കണം.

മുട്ട ഉടച്ച് ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ പാകമാകുന്നതു വരെ വേവിയ്ക്കണം. നല്ലപോലെ ഇളക്കി ചെറിയ കഷ്ണങ്ങളാക്കുകയും വേണം.

ഇതിലേയ്ക്ക് മസാലപ്പൊടികള്‍, ഉപ്പ്, തക്കാളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്തിളക്കണം.

ഇത് നല്ലപോലെ ഇളക്കി ഒന്നു രണ്ടു മിനിറ്റു കഴിയുമ്പോള്‍ വേവിച്ച ചോറ് ചേര്‍ത്തിളക്കുക. ഇളക്കിച്ചേര്‍ത്ത ശേഷം രണ്ടു മിനിറ്റു കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കി വാങ്ങി വയ്ക്കാം.

ഇതിനു മുകളില്‍ വറുത്ത എള്ളു വിതറാം.

കൂടുതല്‍ വിഭവങ്ങള്‍ക്ക് പാചകം പേജിലേയ്ക്കു പോകൂ

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: egg മുട്ട
English summary

Egg Pulao Recipe

Take a look at this jhatpat (instant) egg pulao recipe which gets ready in only 15 minutes. Do give it a try.
Story first published: Wednesday, October 29, 2014, 12:29 [IST]
X
Desktop Bottom Promotion