For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഗ് പെപ്പര്‍ മസാല തയ്യാറാക്കൂ

|

മുട്ട കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങള്‍ ധാരാളമുണ്ട്. കറിയായും റോസ്റ്റ് ചെയ്തുമെല്ലാം ഇതുപയോഗിയ്ക്കാം.

മുട്ടയില്‍ കുരുമുളകു ചേര്‍ത്തുണ്ടാക്കുന്ന ഒരു വിഭവമാണ് എഗ് പെപ്പര്‍ മസാല. വളരെ എളുപ്പം തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഈ വിഭവം ഒന്നു പരീക്ഷിച്ചു നോക്കൂ,

മുട്ട പുഴുങ്ങിയത്-4
സവാള-2
തക്കാളി-1
തക്കാളി അരച്ചത്-2 ടീസ്പൂണ്‍
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-6
കുരുമുളകുപൊടി-2 ടീസ്പൂണ്‍
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-2
ഏലയ്ക്ക-1
എണ്ണ
ഉപ്പ്
കറിവേപ്പില

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് മുഴുവന്‍ മസാലകള്‍ ചേര്‍ത്തിളക്കണം.

സവാള ഇതിലേയ്ക്കു ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി എന്നിവ അരിഞ്ഞതും ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക തക്കാളി അരച്ചതൊഴിച്ച് ഇളക്കണം. പിന്നീട് അരിഞ്ഞ തക്കാളിയും ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് നല്ലപോലെ വഴറ്റുക.

ഇതിനു ശേഷം ഇതിലേയ്ക്ക് മുട്ട പുഴുങ്ങിയത് പകുതിയാക്കി ചേര്‍ക്കുക. മുട്ട മസാല കൊണ്ട് പൊതിയണം. ഇതിനു മീതെ കറിവേപ്പിലയും വിതറുക.

എഗ് പെപ്പര്‍ മസാല തയ്യാര്‍.

Read more about: egg മുട്ട
English summary

Egg Pepper Masala

Egg Pepper Masala Dish very special recipe can be prepared during rainy seasons try this dish now very simple can be prepared within few minutes.
X
Desktop Bottom Promotion