For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഗ് കോക്കനട്ട് മസാല ഉണ്ടാക്കാം

|

മുട്ട പ്രോട്ടീന്‍ സമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷണമാണ്. മാത്രമല്ല, പല തരത്തിലും വലിയ ബുദ്ധിമുട്ടില്ലാതെ വിഭവങ്ങള്‍ തയ്യാറാക്കുകയുമാകാം.

മുട്ട മസാല, ഓംലറ്റ്, മുട്ട ബുര്‍ജി, എഗ് പക്കോറ ഇങ്ങനെ പോകുന്നു, മുട്ട കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങള്‍.

ലഞ്ച് ബോക്‌സൊരുക്കാന്‍ ചില വിഭവങ്ങള്‍ലഞ്ച് ബോക്‌സൊരുക്കാന്‍ ചില വിഭവങ്ങള്‍

മുട്ടയില്‍ തേങ്ങ ചേര്‍ത്തും മസാലയുണ്ടാക്കാം. ഇതാ എഗ് കോക്കനട്ട് മസാല എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Egg Coconut Masala

മുട്ട-4
തേങ്ങ അരച്ചത്-അര കപ്പ്
സവാള അരച്ചത്-1
തക്കാളി അരച്ചത്-1
വെളുത്തുള്ളി-5
പച്ചമുളക്-3
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-1
വയനയില-1
ഉപ്പ്
എണ്ണ
മല്ലിയില

മുട്ട പുഴുങ്ങി തോടു കളഞ്ഞു വയ്ക്കുക.

ഒരു പാത്രത്തില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കടുകും ജീരകവും പൊട്ടിയ്ക്കുക. വയനയില, ഗ്രാമ്പൂ, കറുവാപ്പട്ട, വെളുത്തുള്ളി എന്നിവ ഇതിലിട്ടു വഴറ്റുക. ഒന്നു രണ്ടു മിനിറ്റ് നല്ലപോലെ ഇളക്കുക.

ഇതിലേയ്ക്ക് സവാള അരച്ചതു ചേര്‍ത്തിളക്കണം. പിന്നീട് മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കണം. ഇത് അല്‍പനേരം ഇളക്കിയ ശേഷം തക്കാളി അരച്ചത് ചേര്‍ത്തിളക്കുക. ഇത് അല്‍നേരം ഇളക്കി വേവിയ്ക്കുക. പിന്നീട് തേങ്ങ അരച്ചതു ചേര്‍ത്തിളക്കുക.

അല്‍പം കഴിയുമ്പോള്‍ ഇതിലേക്ക് പുഴുങ്ങി വച്ചിരിയ്ക്കുന്ന മുട്ട മുഴുവനായോ പകുതി മുറിച്ചോ ചേര്‍ത്തിളക്കാം. ഗ്രേവി കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയിലയും ചേര്‍ക്കാം.

ചോറിനൊപ്പവും ചപ്പാത്തിയ്‌ക്കൊപ്പവും കഴിയ്ക്കാന്‍ പറ്റിയ വിഭവമാണിത്.

Read more about: egg non veg cooking മുട്ട
English summary

Egg Coconut Masala Recipe

Egg Coconut Masala is a tasty and easy dish to cook. Try this Coconut Egg Masala,
X
Desktop Bottom Promotion