For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എളുപ്പം, ഈ മട്ടന്‍ ഉലര്‍ത്തിയത്‌

|

നാടന്‍ വിഭവങ്ങളോട്‌ മലയാളികള്‍ക്കു പ്രിയമേറും. ഇത്‌ പ്രത്യേകിച്ച്‌ നോണ്‍ വെജ്‌ വിഭവങ്ങളുടെ കാര്യത്തില്‍.

മട്ടന്‍ ഇറച്ചി പ്രേമികള്‍ക്കു പ്രിയങ്കരമായ ഒരു ഭക്ഷണമാണ്‌. ഇതുപയോഗിച്ചു പല തരത്തിലുള്ള നാടന്‍ പാചകവിദ്യകളുമുണ്ട്‌.

നോണ്‍ വെജ്‌ വിഭവങ്ങള്‍ ഉപയോഗിച്ച്‌ ഉലര്‍ത്തുകള്‍ ഉണ്ടാക്കാം. മട്ടന്‍ ഉലര്‍ത്തിയത്‌ ഇത്തരത്തിലൊരു വിഭവമാണ്‌. കുരുമുളകു ചേര്‍ത്തുണ്ടാക്കുന്ന ഇതൊരു നാടന്‍ വിഭവമാണ്‌. ഇതെങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ,

Mutton

മട്ടന്‍-1 കിലോ

സവാള-2

കുരുമുളക്-2 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍

ഇഞ്ചി-1 കഷ്ണം

വെളുത്തുള്ളി-10

വിനെഗര്‍-2 സ്പൂണ്‍

കറിവേപ്പില

എണ്ണ

ഉപ്പ്

മട്ടന്‍ ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക.പകുതി കുരുമുളക് നല്ലപോലെ ചതയ്ക്കണം. പൊടിക്കരുത്. മട്ടന്‍ കഷ്ണങ്ങള്‍, കുരുമുളക്, വിനെഗര്‍, ഉപ്പ് എന്നിവ കൂട്ടിച്ചേര്‍ക്കുക.

ഇത് നല്ലപോലെ വേവിക്കുകയും വേണം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി,ഇഞ്ചി, ചേര്‍ക്കണം. വെളുത്തുള്ളി നല്ലപോലെ മൂത്തു കഴിയുമ്പോള്‍ സവാള ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇതിലേക്ക് കറിവേപ്പില ചേര്‍ക്കണം. ബാക്കി കുരുമുളകു പൊടിച്ച് ഇതിലേക്കു ചേര്‍ക്കണം. ഇതിലേക്ക് മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ക്കണം. ഇത് നല്ലതുപോലെ വഴറ്റിയെടുക്കാം.

Read more about: mutton മട്ടന്‍
English summary

Easy Mutton Ularthu Recipe

Here is a spicy mutton recipe, mutton ulartu recipe which is prepared in pepper tast. Try this recipe,
Story first published: Friday, October 24, 2014, 18:40 [IST]
X
Desktop Bottom Promotion