For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എളുപ്പത്തിലൊരു ചിക്കന്‍ ഫ്രൈ

|

ചിക്കന്‍ ഫ്രൈ ഇഷ്ടമില്ലാത്ത നോണ്‍ വെജ് പ്രേമികള്‍ ചുരുങ്ങും. ഇത് പല തരത്തിലും ഉണ്ടാക്കാനാകും.

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചിക്കന്‍ ഫ്രൈ റെസിപ്പി കാണൂ,

എല്ലില്ലാത്ത ചിക്കന്‍-കാല്‍കിലോ
മൈദ-1 കപ്പ്
മുട്ട-1
ഇഞ്ചി പേസ്റ്റ്- 1 ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളകു പേസ്റ്റ്-അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല- അര ടീസ്പൂണ്‍
വിനെഗര്‍-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
എണ്ണ

ചിക്കന്‍ കഴുകി വൃത്തിയാക്കിയ ശേഷം പേസ്റ്റുകളും മസാലപ്പൊടികളും ഉപ്പും വിനെഗറും പുരട്ടി നല്ല പോലെ കൂട്ടിയിളക്കി രണ്ടു മണിക്കൂര്‍ വയ്ക്കുക.

പിന്നീട് ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക. മൈദയും ചേര്‍ത്തിളക്കണം.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ചിക്കന്‍ കഷ്ണങ്ങല്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തുകോരണം.

ചൂടോടെ കഴിയ്ക്കൂ, ചിക്കന്‍ ഫ്രൈ.

English summary

Easy Chicken Fry Recipe Video

Besides, fried chicken is a popular snack recipe. So, everyone will enjoy it. It is a useful recipe to have in your kitty because it's quick and easy. Watch this video for fried chicken recipe and get going in no time.
Story first published: Wednesday, July 16, 2014, 13:16 [IST]
X
Desktop Bottom Promotion