For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡ്രൈ പെപ്പര്‍ ചിക്കന്‍ തയ്യാറാക്കാം

|

ചിക്കനില്‍ കുരുമുളകു രുചി കലര്‍ന്നാല്‍ സ്വാദിന്റെ കാര്യം പറയേണ്ട. പെപ്പര്‍ ചിക്കന്‍ ചിക്കന്‍ വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.

ഡ്രൈ പെപ്പര്‍ ചിക്കന്‍ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ,

ചിക്കന്‍- 500 ഗ്രാം

പുരട്ടി വയ്ക്കാന്‍

കുരുമുളകു പൊടി-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടേബിള്‍ സ്പൂണ്‍
ഉപ്പ്

മസാലയ്ക്ക്

സവാള-3
പച്ചമുളക്-5
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-4
മുഴുവന്‍ കുരുമുളക്-2 ടേബിള്‍ സ്പൂണ്‍
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
പെരുഞ്ചീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ
ഉപ്പ്
കറിവേപ്പില

ചിക്കന്‍ കഴുകി വൃത്തിയാക്കി പുരട്ടി വയ്ക്കാനുള്ളവ പുരട്ടി അര-മുക്കാല്‍ മണിക്കൂര്‍ വയ്ക്കുക.

ഇതിനു ശേഷം ഇത് പ്രഷര്‍ കുക്കറില്‍ വച്ച് നാലു വിസില്‍ വരുന്ന വരെ വേവിച്ചെടുക്കണം.

ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് സവാള ചേര്‍ത്തു വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കണം.

സവാള ബ്രൗണ്‍ നിറമായാല്‍ ഇതിലേയ്ക്ക് കുരുമുളക് ചതച്ചത്, ഗരം മസാല പൗഡര്‍, പെരുഞ്ചീരകം എന്നിവ ചേര്‍ത്തിളക്കണം.

ഇതിലേയ്ക്ക് വേവിച്ചു വച്ച ചിക്കന്‍ ചേര്‍ത്തിളക്കുക.

തീ കുറച്ചു വച്ച് 20 മിനിറ്റു വേവിയ്ക്കുക.

Chicken 3

ചിക്കനില്‍ വെള്ളം വറ്റി മസാലകള്‍ ശരിയായി പിടിച്ചു കഴിഞ്ഞാല്‍ വാങ്ങി വച്ച് ഉപയോഗിക്കാം.

ദാമ്പത്യത്തില്‍ സെക്‌സിന്റെ പ്രാധാന്യംദാമ്പത്യത്തില്‍ സെക്‌സിന്റെ പ്രാധാന്യം

ഗുണ്ടൂര്‍ ചിക്കന്‍ തയ്യാറാക്കാംഗുണ്ടൂര്‍ ചിക്കന്‍ തയ്യാറാക്കാം

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Dry Pepper Chicken

Pepper chicken dry recipe is an Indian delicacy that can be made quick & easy. Pepper chicken gravy gets more tasty with black pepper in it.
X
Desktop Bottom Promotion