For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രംമ്പ് ഫ്രൈഡ് ചിക്കന്‍

|

ബ്രെഡ് ക്രംമ്പ്‌സ് വറുക്കുന്ന സാധനങ്ങള്‍ കൂടുതല്‍ മൊരിയാന്‍ സഹായിക്കുന്നവയാണ്. ബ്രെഡ് ക്രംമ്പ്‌സ് ഉപയോഗിച്ചു വറുത്തെടുക്കുന്ന ചിക്കന്‍ വിഭവമാണ് ക്രംമ്പ് ഫ്രൈഡ് ചിക്കന്‍.

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഈ വിഭവം പരീക്ഷിച്ചു നോക്കൂ, തചിക്കന്‍ പ്രേമികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും.

ചിക്കന്‍ ലെഗ്‌സ്-ഒരു കിലോ
വെളുത്തുള്ളി-10 അല്ലി
ഇഞ്ചി-ഒരു കഷ്ണം
പച്ചമുളക്-4
മുട്ട-2
വിനെഗര്‍-1 ടേബിള്‍ സ്പൂണ്‍
ബ്രെഡ് ക്രംമ്പ്‌സ്

ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി വരയുക. പിന്നീട് പ്രഷര്‍ കുക്കറില്‍ വെള്ളം ചേര്‍ക്കാതെ 10 മിനിറ്റു വേവിയ്ക്കുക.

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ, വിനെഗര്‍ എന്നിവ ചേര്‍ത്തരയ്ക്കുക. ഇത് വേവിച്ച ചിക്കനില്‍ പുരട്ടി 2 മണിക്കൂര്‍ വയക്കണം.

മുട്ട പൊട്ടിച്ചു നല്ലപോലെ പതയ്ക്കുക. ഇതില്‍ ചിക്കന്‍ കഷ്ണങ്ങള്‍ മുക്കണം.

ബ്രെഡ് ക്രംമ്പ്‌സില്‍ ചിക്കന്‍ കഷ്ണങ്ങള്‍ പുരട്ടിയെടുത്ത ശേഷം തിളച്ച എണ്ണയില്‍ മൊരിയുന്നതു വരെ വറുത്തു കോരുക.

ചൂടോടെ കഴിച്ചു നോക്കൂ,

English summary

Crumb Fried Chicken Video

Golden Crumb Fried chicken is a taste that nobody can't resist. Try this tasty and easy recipe of crumb fried chicken,
Story first published: Thursday, July 24, 2014, 13:11 [IST]
X
Desktop Bottom Promotion