For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞണ്ട് മസാല, നാടന്‍ സ്‌റ്റൈല്‍!!

|

ഞണ്ട് പലരുടേയും ഇഷ്ടവിഭവമാണ്. കടല്‍ വിഭവമായതു കൊണ്ട് ആരോഗ്യഗുണങ്ങളും കൂടും.

പല തലത്തിലും ഇത് തയ്യാറാക്കാം. നാടന്‍ സ്റ്റൈലില്‍ നാളികേരം ചേര്‍ത്ത് ഞണ്ട് മസാല എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ,

crab masala

ഞണ്ട് -ഒരു കിലോ
തക്കാളി -2
മുളകുപൊടി- 5 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- 3 ടേബിള്‍സ്പൂണ്‍
ഇഞ്ചി- ചെറിയ കഷണം
വെളുത്തുള്ളി -10 അല്ലി
കുടമ്പുളി - 3
തേങ്ങ- തിരുമ്മി പാതി ചതച്ചത്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

ഞണ്ട് വൃത്തിയാക്കി എടുക്കുക.

തക്കാളി അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി ചതച്ചതും മഞ്ഞള്‍, മുകള്, മല്ലി പൊടികളും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കലക്കി ചേര്‍ത്ത് കലക്കി ഉപ്പും കുടമ്പുളിയും ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക.

ഇത് തിളച്ചുവരുമ്പോള്‍ ഞണ്ടും ചേര്‍ത്ത് നന്നായി വേവിച്ചു വറ്റിയ്ക്കുക.

വെന്ത് ചാറ് കുറുകിക്കഴിഞ്ഞാല്‍ തിരുമ്മിയ നാളികേരം തോരന്‍ പതുക്കെ ചതച്ച് കറിവേപ്പിലയും ചേര്‍ത്ത് അതിലേയ്ക്കിട്ട് വീണ്ടും നന്നായി വരളുന്നതുവരെ തീയില്‍ വയ്ക്കുക. പിന്നീട് അടുപ്പില്‍ നിന്നും മാറ്റി വെളിച്ചെണ്ണ ഒഴിച്ച് അടച്ചുവയ്ക്കുക. ഗോവന്‍ സ്‌റ്റൈല്‍ ചിക്കന്‍ വിന്താലു

English summary

Crab Masala Desi Style

Here is a tasty desi type recipe of crab, crab masala. Read more to know about,
Story first published: Tuesday, May 12, 2015, 15:11 [IST]
X
Desktop Bottom Promotion