For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില്ലി പ്രോണ്‍ കോക്കനട്ട് ഫ്രൈ

|

ചെമ്മീന്‍ കടല്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ പ്രിയവിഭവമായിരിക്കും. ഇത് കറിയാണെങ്കിലും വറുത്താണെങ്കിലുമെല്ലാം രുചികരവുമാണ്.

മൂപ്പെത്താത്ത ചെമ്മീന്‍ നാളികേരം ചേര്‍ത്തു വറുത്തെടുക്കുന്ന ചില്ലില പ്രോണ്‍ കോക്കനട്ട് ഫ്രൈ ഉണ്ടാക്കി നോക്കൂ. ഉണ്ടാക്കാന്‍ വളരെ എളുപ്പമായ ഒരു സ്വാദുറുന്ന വിഭവമാണ്.

Chilly Prawn

ചെമ്മീന്‍-200 ഗ്രാം
സവാള-2
ഉരുളക്കിഴങ്ങ്-1
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
തേങ്ങ ചിരകിയത്-അര കപ്പ്
വെളുത്തുള്ളി-4
ഉപ്പ്
എണ്ണ

ചെമ്മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഉരുളക്കിഴങ്ങു മുറിച്ചതും പച്ചമുളകും ചേര്‍ത്തിളക്കണം. ഇത് നല്ലപോല ഇളക്കുക.

ചെമ്മീന്‍ പാനിലേക്കു ചേര്‍ക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, വെളുത്തുള്ളി ചതച്ചത് എന്നിവയും പിന്നീട് തേങ്ങ ചിരകിയതും ചേര്‍ത്തിളക്കുക. ഇവ നല്ലപോലെ ചേര്‍ത്ത് ചെമ്മീന്‍ വെന്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങി വയ്ക്കാം.

English summary

Chilly Prawn Coconut Fry

Being a seafood lover, you have be a die-hard fan of prawns. Cooking prawns is not much of a hassle and the soft, little piece of the seafood is simply hard to resist. So, here we have a simple yet an irresistible prawn recipe for you which will give your taste-buds, a delicious treat.
 
 
Story first published: Wednesday, July 31, 2013, 13:23 [IST]
X
Desktop Bottom Promotion