For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില്ലി ഗാര്‍ലിക് പ്രോണ്‍ കബാബ് റെസിപ്പി

|

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണമാണ് കബാബ്. ചെമ്മീന്‍ ഉപയോഗിച്ച് ചില്ലി പ്രോണ്‍ ഗാര്‍ലിക് കബാബ് ഉണ്ടാക്കി നോക്കൂ,

റംസാന്‍ വേളയില്‍ ഉണ്ടാക്കാന്‍ പറ്റിയ ഒരു നോണ്‍ വെജ് വിഭവം കൂടിയാണിത്.

Prawn Kabab

ചെമ്മീന്‍-20
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
പച്ചമുളക്-5
വെളുത്തുള്ളി-6
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
സവാള-2
ക്യാപ്‌സിക്കം-1
തക്കാളി-2
എണ്ണ
ഉപ്പ്

ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുനാരങ്ങാനീരും ഉപ്പും പുരട്ടി 15 മിനിറ്റു വയ്ക്കുക.

പച്ചമുളകും വെളുത്തുള്ളിയും ചെറുതായി അരിയുക. ഇതില്‍ കുരുമുളകുപൊടി, ഗരം മസാല എന്നിവ കൂട്ടിയിളക്കണം. ഈ മിശ്രിതം ചെമ്മീനില്‍ പൊതിഞ്ഞ് അല്‍പസമയം വയ്ക്കുക.

അവന്‍ 200 ഡിഗ്രി പ്രീഹീറ്റ് ചെയ്യണം. ക്യാപ്‌സിക്കം, തക്കാളി, സവാള എന്നിവ ഇടത്തരം കഷ്ണങ്ങളാക്കുക. ഇതും ചെമ്മീനും മൈക്രോവേവിലെ സ്‌റ്റേക്കില്‍ കുത്തി വയ്ക്കുക. ഇതില്‍ അല്‍പം എണ്ണ തളിയ്ക്കുക.

ചെമ്മീന്‍ മൈക്രോവേവില്‍ വച്ച് 10 മിനിറ്റു നേരം ഗ്രില്‍ ചെയ്‌തെടുക്കാം.

English summary

Chilly Garlic Prawn Kabab Recipe

Today we will be sharing the recipe for preparing chilli garlic prawn kebabs. The name chilli garlic prawns may seem slightly oriental to you, but this kebab recipe is one hundred percent Indian. We will prepare the chilli garlic prawn kebabs with Indian spices. The recipe is simple enough and the ingredients are very basic. It is everything that you expect from a proper Ramzan recipe.
 
Story first published: Thursday, July 25, 2013, 15:42 [IST]
X
Desktop Bottom Promotion