For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ 65, ആന്ധ്ര സ്റ്റൈല്‍

|

സ്‌നാക്‌സായും ഡിന്നറിന് സ്റ്റാര്‍ട്ടറായുമെല്ലാം കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ് ചിക്കന്‍ 65. ചെന്നൈയില്‍ ഒരു റെസ്റ്റോറന്റില്‍ 1965ലാണ് ചിക്കന്‍ 65 ആദ്യമായി പരീക്ഷിച്ചത്.ഇതിന് ഈ പേര്‍ വരാന്‍ കാരണവും ഇതു തന്നെ.

അല്‍പം കൂടുതല്‍ എരിവ് ഇഷ്ടപ്പെടുന്നവര്‍ക്ക് ചിക്കന്‍ 65 ആന്ധ്ര സ്റ്റൈലിലുണ്ടാക്കാം. ഇതെങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ,

ചിക്കന്‍-അരക്കിലോ
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
മുളുകുപൊടി-2 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു നുള്ള്
കോണ്‍ഫ്‌ളോര്‍-2 ടിസ്പൂണ്‍
അരിപ്പൊടി-1 ടീസ്പൂണ്‍
മുട്ട-1
പച്ചമുളക്-3
കറിവേപ്പില
ഉപ്പ്
എണ്ണ

എല്ലില്ലാത്ത ചിക്കന്‍ കഴുകി ഇടത്തരം കഷ്ണങ്ങളാക്കുക. ഇത് നല്ലപോലെ കഴുകി വൃത്തിയാക്കുക. ചെറുനാരങ്ങാനീരും ഉപ്പും പുരട്ടി വയ്ക്കണം.

കോണ്‍ഫ്‌ളോര്‍, അരിപ്പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുട്ട, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ്, ജീരകപ്പൊടി എന്നിവ ഒരുമിച്ചു കലര്‍ത്തി ഒരു പേസ്റ്റാക്കുക. ഇറച്ചിയില്‍ ഈ കൂട്ടു പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാളയിട്ടു വഴറ്റണം. പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. ഇതു വാങ്ങി വയ്ക്കുക.

ചിക്കന്‍ വറുത്ത ഈ പാനില്‍ തന്നെ അല്‍പം കൂടി എണ്ണയൊഴിച്ച് ചിക്കന്‍ കഷ്ണങ്ങള്‍ വറുത്തു കോരണം. ഇതിനു മുകളില്‍ വറുത്തെടുത്തു വച്ചിരിക്കുന്ന സവാള മിശ്രിതം ഇട്ട് ഇളക്കണം.കഴിയ്ക്കും മുന്‍പ് അല്‍പം ചെറുനാരങ്ങാനീരു പിഴിഞ്ഞൊഴിയ്ക്കാം.

ചിക്കന്‍ 65 ചൂടോടെ കഴിയ്ക്കൂ.

English summary

Andra Style Chicken 65 Recipe

Chicken 65 is a spicy appetizer. In this recipe, the chicken is first marinated with different spices and then deep fried. This chicken 65 recipe is another version of the original recipe which is cooked in Andhra style. Chicken 65 recipe is extremely easy and you can prepare it for evening snacks at home, especially if you have some guests coming in.
 
 
X
Desktop Bottom Promotion