For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ മസാല റൈസ്‌ തയ്യാറാക്കാം

|

ചിക്കന്‍ കൊണ്ട്‌ പലതരം വിഭവങ്ങളുമുണ്ടാക്കാം. ചോറോ ചപ്പാത്തി വിഭവങ്ങളോ, അതിനൊപ്പം ചിക്കനും എന്ന കോമ്പിനേഷന്‍ മാറ്റി എളുപ്പത്തില്‍ പാചകം ചെയ്യണമെന്ന്‌ ആഗ്രഹിയ്‌ക്കുന്നവര്‍ക്ക്‌ ഇതിനു പറ്റിയ പല വിഭവങ്ങളുണ്ട.

സ്വാദിഷ്ടമായ, അതേ സമയം തയ്യാറാക്കാന്‍ എളുപ്പമുള്ള ഇത്തരത്തിലുള്ളൊരു വിഭവമാണ്‌ ചിക്കന്‍ മസാല റൈസ്‌. ഇത്‌ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Chicken Masala Rice

ചിക്കന്‍- കാല്‍കിലോ
ബസ്‌മതി റൈസ്‌-2 കപ്പ്‌
ക്യാപ്‌സിക്കം-1
സവാള-1
മഞ്ഞള്‍പ്പൊടി-അര ടീസ്‌പൂണ്‍
ഗാര്‍ലിക്‌ പൗഡര്‍-1 ടീസ്‌പൂണ്‍
കുരുമുളകുപൊടി-1 ടീസ്‌പൂണ്‍
വെള്ളം-6 കപ്പ്‌
ഉപ്പ്‌
മല്ലിയില

ചിക്കന്‍ ആറു കപ്പ്‌ വെള്ളത്തിലിട്ടു വേവിയ്‌ക്കുക. വെന്തു കഴിയുമ്പോള്‍ ചിക്കന്‍ കഷ്‌ണങ്ങള്‍ മാറ്റി വയ്‌ക്കുക. തിളപ്പിച്ച വെള്ളവും മാറ്റി വയ്‌ക്കണം.

ഒരു പാനില്‍ അല്‍പം എണ്ണ തിളപ്പിയ്‌ക്കുക. ഇതിലേയ്‌ക്ക്‌ കഴുകി വെള്ളം കളഞ്ഞ അരിയിട്ടു ചെറുതായി വറുക്കുക.

ഇതിലേയ്‌ക്ക്‌ ക്യാപ്‌സിക്കം, സവാള അരിഞ്ഞത്‌ എന്നിവ ചേര്‍ത്തിളക്കണം. ബാക്കിയെല്ലാ മസാലുകളും ഉപ്പും ചേര്‍ക്കുക.

ഇതിലേയ്‌ക്ക്‌ ചിക്കന്‍ വേവിച്ച വെള്ളം രണ്ടു കപ്പും മൂന്നു കപ്പു വെള്ളവും ചേര്‍ത്തിളക്കുക. ചിക്കന്‍ കഷ്‌ണങ്ങള്‍ ഇതിലേയ്‌ക്കു ചേര്‍ക്കുക. ഇത്‌ 20 മിനിറ്റ്‌ വേവിയ്‌ക്കുക.

വെള്ളം പൂര്‍ണമായി വറ്റി ചോറ്‌ പാകത്തിന്‌ വേവായിക്കഴിഞ്ഞാല്‍ വാങ്ങി വച്ച്‌ മല്ലിയില ചേര്‍ത്ത്‌ അലങ്കരിയ്‌ക്കാം.

English summary

Chicken Masala Rice

Check out the recipe for chicken masala rice and give it a try,
Story first published: Saturday, May 24, 2014, 17:16 [IST]
X
Desktop Bottom Promotion