For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ കട്‌ലറ്റ്‌, കേരളാ സ്റ്റൈല്‍

|

കട്‌ലറ്റ്‌ പല തരത്തിലും ഉണ്ടാക്കാം. നോണ്‍ വെജ്‌, വെജ്‌ രീതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ചിക്കന്‍ കട്‌ലറ്റ്‌ പലര്‍ക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ്‌. കേരളാ സ്റ്റൈലില്‍ ചിക്കന്‍ കട്‌ലറ്റ്‌ എങ്ങിനെയുണ്ടാക്കാമെന്നു നോക്കൂ,

Chicken Cutlet

ചിക്കന്‍ കീമ-അരക്കിലോ
ഉരുളക്കിഴങ്ങ്‌-2
കുരുമുളകുപൊടി-1 ടീസ്‌പൂണ്‍
ഗരം മസാല-1 ടീസ്‌പുണ്‍
പച്ചമുളക്‌-2
ഇഞ്ചി-ചെറിയ കഷ്‌ണം
മുട്ട-1
ബ്രെഡ്‌ ക്രംമ്പസ്‌-1 കപ്പ്‌
കറിവേപ്പില-5
ഉപ്പ്‌
എണ്ണ

ഇഞ്ചി ചെറുതായി അരിഞ്ഞു വയ്‌ക്കുക. ഉരുളക്കിഴങ്ങ്‌ ഉടയ്‌ക്കുക.

ചിക്കന്‍ കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞ ശേഷം ഉരുളക്കിഴങ്ങ്‌ ചേര്‍ത്തു കുഴയ്‌ക്കുക.

ഇതിലേയ്‌ക്ക്‌ പച്ചമുളക്‌, മസാലപ്പൊടികള്‍, കറിവേപ്പില, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക.

ഇവ കട്‌ലറ്റ്‌ രൂപത്തില്‍ പരത്തിയെടുക്കുക.

മുട്ട ഉടച്ച്‌ നല്ലപോലെ ഇളക്കുക.

എണ്ണ തിളപ്പിച്ച്‌ കട്‌ലറ്റ്‌ മുട്ടയിലും പിന്നീട്‌ ബ്രെഡ്‌ ക്രംമ്പ്‌സിലും മുക്കി ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരുക.

ചിക്കന്‍ കട്‌ലറ്റ്‌ തയ്യാര്‍. സോസ്‌ ചേര്‍ത്ത്‌ സ്വാദോടെ കഴിയ്‌ക്കാം.

English summary

Chicken Cutlet Kerala Style

Chicken cutlet is one of the easiest and most delicious snacks to prepare for the evening. However, do not think of it as a Western delicacy.
 
Story first published: Thursday, July 31, 2014, 18:11 [IST]
X
Desktop Bottom Promotion