For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ ചീസ് കബാബ് തയ്യാറാക്കാം

|

കബാബുകളുടെ രുചി ഒന്നു വേറെ തന്നെയാണ്. ഇതുകൊണ്ടാണ് കബാബ് ഹോട്ടലുകളിലും മറ്റും ഒരു സ്ഥിരം വിഭവമായതും.

ചിക്കന്‍, ചീസ് എന്നിവ ചേര്‍ത്തുള്ള ചിക്കന്‍ ചീസ് കബാബ് ഒരു വ്യത്യസ്ത ഇനം കബാബാണ്. ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Chicken Cheese Kabab

മിന്‍സ്ഡ് ചിക്കന്‍-അരക്കിലോ
ഗ്രേറ്റഡ് ചീസ്-അര കപ്പ്
സവാള-1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
ജാതിയ്ക്കാപൊടി-അര ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍-2 ടീസ്പൂണ്‍
മുട്ട-2
മൈദ-1കപ്പ്
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ

ഒരു ബൗളെടുത്ത് മുട്ട, കോണ്‍ഫ്‌ളോര്‍, എണ്ണ എന്നിവ ഒഴികെയുള്ള എല്ലാ ചേരുവകളും നല്ലപോലെ കൂട്ടിക്കലര്‍ത്തുക.

ഇതിനു ശേഷം കോണ്‍ഫ്‌ളോര്‍ ചേര്‍ത്തിളക്കാം. വെള്ളം അധികമാകാതെ ശ്രദ്ധിയ്ക്കുക.

മുട്ട ഉടച്ച് നല്ലപോലെ ഇളക്കുക.

മിശ്രിതത്തില്‍ നിന്ന് കുറേശെ എടുത്ത് ഉരുളകളാക്കുക. നടുവില്‍ ചെറിയ ഓട്ടയുണ്ടാക്കി ചീസ് ഇതിനുള്ളില്‍ വച്ച് അടയ്ക്കുക. പിന്നീട് പതുക്കെ കൈ കൊണ്ട് പരത്തുക. ചീസ് പുറമോ വരാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.

പാനില്‍ എണ്ണ തിളപ്പിയ്ക്കുക. കബാബ് മിശ്രിതം മുട്ടയില്‍ മുക്കി വറുത്തെടുക്കണം.

ചിക്കന്‍ ചീസ് കബാബ് സ്വാദോടെ രുചിയ്ക്കൂ.

Read more about: snacks chicken
English summary

Chicken Cheese Kabab

Chicken kebab with cheese and onions is a great party snacks for any party. This chicken and cheese recipe is easy to try at home. For more, read on,
Story first published: Monday, May 12, 2014, 14:53 [IST]
X
Desktop Bottom Promotion