For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ ബട്ടര്‍ മസാല തയ്യാറാക്കൂ

|

ബട്ടര്‍ ചിക്കന്‍ പോലുള്ള മറ്റൊരു വിഭവമാണ്‌ ചിക്കന്‍ ബട്ടര്‍ മസാല. ചിക്കനില്‍ ബട്ടര്‍ രുചി തുളുമ്പുന്ന ഒന്ന്‌. എന്നാല്‍ ഇതില്‍ ബട്ടര്‍ ചിക്കന്‍ പോലെ അത്ര എരിവോ മസാലകളോ ഉണ്ടാകില്ല. എങ്കിലും വളരെ സ്വദിഷ്ടമായ ഒന്നു തന്നെ.

ചിക്കന്‍ ബട്ടര്‍ മസാല എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Chicken Butter Masala

എല്ലില്ലാത്ത ചിക്കന്‍-അരക്കിലോ
ബട്ടര്‍-100 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌-2 ടീസ്‌പൂണ്‍
ഇഞ്ചി-1 കഷ്‌ണം അരിഞ്ഞത്‌
തക്കാളി-3
മുളകുപൊടി-1 ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്‌പൂണ്‍
കസൂരി മേത്തി-4 ടേബിള്‍സ്‌പൂണ്‍
ഫ്രഷ്‌ ക്രീം-1 കപ്പ്‌
ഉപ്പ്‌

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്‌ക്ക്‌ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌, ചിക്കന്‍ എന്നിവയിട്ട്‌ ഇളക്കണം.

ചിക്കന്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക്‌ തക്കാളി അരച്ചു ചേര്‍ക്കുക. ഇത്‌ നല്ലപോലെ ഇളക്കുക.

ഇതിലേയ്‌ക്ക്‌ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കണം.

ചിക്കന്‍ വെന്തു കഴിയുമ്പോള്‍ കസൂരി മേത്തി ചേര്‍ത്തിളക്കുക.

പിന്നീട്‌ ഫ്രഷ്‌ ക്രീം, ഇഞ്ചി അരിഞ്ഞത്‌ എന്നിവ ചേര്‍ത്തിളക്കണം.

ചിക്കന്‍ ബട്ടര്‍ മസാല തയ്യാര്‍.

English summary

Chicken Butter Masala Recipe

Chicken butter masala recipe is one of the most famous ones in India. To prepare this Indian chicken recipe at home, read on,
Story first published: Monday, September 15, 2014, 12:45 [IST]
X
Desktop Bottom Promotion