For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെട്ടിനാട് മുട്ടക്കുളമ്പ് തയ്യാറാക്കൂ

|

മുട്ടക്കറി പല തരത്തിലും ഉണ്ടാക്കാം. ഓരോന്നിനും അതിന്റേതായ രുചിവ്യത്യാസങ്ങളുമുണ്ടാകും.

ചെട്ടിനാട് മുട്ടക്കുളമ്പ് ചെട്ടിനാട് രുചിയൂറുന്ന ഒരു വിഭവമാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

egg masala

മുട്ട-3
സവാള-1

മസാലയ്ക്ക്

തക്കാളി-2
തേങ്ങ-2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി-3 അല്ലി
കുരുമുളക്-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
പെരുഞ്ചീരകം-1 ടീസ്പൂണ്‍

വറുത്തിടാന്‍

കറുവാപ്പട്ട-ഒരു കഷ്ണം
പെരുഞ്ചീരകം-1 ടീസ്പൂണ്‍
കറിവേപ്പില
ഓയില്‍

മുട്ട പുഴുങ്ങി തോടു കളയുക ഇതില്‍ ഫോര്‍ക്കു കൊണ്ട് ചെറുതായി തുളയിടുക.

മസാലയ്ക്കുള്ള അരപ്പുകള്‍ നല്ല മയത്തില്‍ അരച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കുക.

ഇതില്‍ കറുവാപ്പട്ട, കറിവേപ്പില, പെരുഞ്ചീരകം എന്നിവ താളിയ്ക്കുക.

ഇതിലേയ്ക്ക് സവാള ചേര്‍ത്തു വഴറ്റണം.

അരച്ച മസാല ഇതിലേയ്ക്കു ചേര്‍ത്തിളക്കുക.

പാകത്തിന് വെള്ളവും ചേര്‍ക്കാം.

ഇത് തിളച്ചു കഴിയുമ്പോള്‍ തീ കുറച്ച് മുട്ട ഇതിലേയ്ക്കു ചേര്‍ത്തിളക്കുക.

മസാല മുട്ടയില്‍ പിടിച്ചു കഴിഞ്ഞ് ചാറ് അല്‍പം കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം.

Read more about: egg മുട്ട
English summary

Chettinad Muttai kuzhambu Recipe

Here is a tasty recipe of Chettinad Muttai Kuzhambu, try this recipe,
Story first published: Tuesday, August 4, 2015, 13:05 [IST]
X
Desktop Bottom Promotion