For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് ബീഫ് കറി

|

റംസാന്‍ വിഭവങ്ങളില്‍ നോണ്‍വെജ് വിഭവങ്ങള്‍ക്കായിരിക്കും എപ്പോഴും പ്രാധാന്യം. ഇതില്‍ ചിക്കന്‍, മട്ടന്‍, ബീഫ് വിഭവങ്ങള്‍ പെടും.

റംസാന് ബീഫ് കറിയുണ്ടാക്കി നോക്കൂ. ഉരുളക്കിഴങ്ങും ചേര്‍ത്താണ് ഈ കറി തയ്യാറാക്കുന്നത്.

ബീഫ്-അരക്കിലോ
ഉരുളക്കിഴങ്ങ്-കാല്‍ കിലോ
സവാള-1
മുളകുപൊടി-2ടീസ്പൂണ്‍
വിനെഗര്‍-3 ടീസ്പൂണ്‍
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-3
വെളുത്തുള്ളി-4 അല്ലി
ഏലയ്ക്ക-2
ഇഞ്ചി-ചെറിയ കഷ്ണം
ചെറുനാരങ്ങാനീര്-അര ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
എണ്ണ

ബീഫ് ഇടത്തരം കഷ്ണങ്ങളാക്കി മുറിയ്ക്കുക. കഴുകിയ ശേഷം ചെറുനാരങ്ങാനീര്, വിനെഗര്‍, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ പുരട്ടി വയ്ക്കണം.

ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട എന്നിവ ബീഫില്‍ പുരട്ടി വയ്ക്കണം. ഇത് ഒരു മണിക്കൂര്‍ വയക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കറിവേപ്പില, സവാള അരിഞ്ഞത് എന്നിവ ചേര്‍ക്കണം. ഇത് വഴറ്റിയ ശേഷം ബീഫ് ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ചു വേവിയ്ക്കാം.

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അല്‍പം ഉപ്പു ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കുക.

ഇറച്ചി വെന്തു കഴിഞ്ഞാല്‍ വറുത്തു ഉരുളക്കിഴങ്ങ് ഇതിലേക്കു ചേര്‍ത്തിളക്കാം. അല്‍പം ചെറുനാരങ്ങാനീരും പിഴിഞ്ഞു ചേര്‍ക്കുക.

ബീഫ് കറി ചൂടോടെ കഴിയ്ക്കാം.

English summary

Beef Curry Recipe For Ramzan

Here is a tasty recipe of beef curry for Ramzan,
X
Desktop Bottom Promotion