For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീഫ് ബിരിയാണി, കേരള സ്റ്റൈല്‍

|

റംസാനാകുമ്പോള്‍ ബിരിയാണി ഒഴിച്ചുനിര്‍ത്താവാത്ത ഒരു വിഭവമാണ്. ബിരിയാണിയില്‍ വകഭേദങ്ങള്‍ പലതുണ്ട്. ചിക്കന്‍, മട്ടന്‍, ബീഫ്, വെജിറ്റേറിയന്‍ ബിരിയാണി എന്നിങ്ങനെ പോകുന്നു, ഈ ലിസ്റ്റ്.

റംസാന് ബീഫ് കൊണ്ട് തനി നാടന്‍ രീതിയില്‍ ബിരിയാണിയുണ്ടാക്കി നോക്കൂ,

Beef

ബീഫ്-1 കിലോ
സവാള അരച്ചത്-4 ടേബിള്‍ സ്പൂണ്‍
ബദാം അരച്ചത്-1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
തൈര്-അരക്കപ്പ്
നാളികേരപ്പാല്‍-അര കപ്പ്
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
എണ്ണ
വെള്ളം

ചോറിന്

ബസ്മതി റൈസ്-2 കപ്പ്
ഏലയ്ക്ക-4
ഗ്രാമ്പൂ-4
കറുവാപ്പട്ട-2
ഉപ്പ്
നെയ്യ്

ബീഫ് നല്ലപോലെ കഴുകുക. ഇതില്‍ തൈര്, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി 2 മണിക്കൂര്‍ നേരം വയ്ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള പേസ്റ്റ് ചേര്‍ക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് ഇളക്കുക.

ഇതിലേക്ക് ബദാം പേസ്റ്റ്, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, നാളികേരപ്പാല്‍ എന്നിവ ചേര്‍്ക്കുക. ഇതിലേക്ക് ബീഫ് കഷ്ണങ്ങളും പുതിനയും ചേര്‍ത്ത് പാകത്തിനു വെള്ളവും ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക.

വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.

അരി നല്ലപോലെ കഴുകുക. ഇതില്‍ ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവയും വെള്ളവും ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിയ്ക്കുക.

ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലിട്ട് സവാള, ഉണക്കുമുന്തിരി, കശുവണ്ടിപ്പിരിപ്പ് എന്നിവ വറുത്തെടുക്കണം.

ഈ പാനില്‍ വേവിച്ചു വച്ച ചോറില്‍ നിന്നും അല്‍പം ഇടുക. ഇതിനു മുകളില്‍ ബീഫ് മസാല ചേര്‍ക്കുക. ഇതിനു മുകളില്‍ വീണ്ടും ചോറിട്ട് വറുത്തു വച്ചിരിയ്ക്കുന്ന സവാള, മുന്തിരി, അണ്ടിപ്പരിപ്പ് എന്നിവയിടണം. വീണ്ടും ചോറിട്ട് ബീഫ് മസാല, ചോറ്, മുന്തിരി-സവാള എന്നിവ ചേര്‍ക്കുക. ഇളം ചൂടില്‍ ഇത് രണ്ടുമിനിറ്റു വേവിയ്ക്കുക.

വാങ്ങിവച്ച് ഇവയെല്ലാം നല്ലപോലെ കൂട്ടിക്കലര്‍ത്തി ചൂടോടെ കഴിയ്ക്കാം.

Read more about: beef ബീഫ്
English summary

Beef Biriyani Kerala Style

Kerala style beef biryani is a treat for your taste buds. The delicious and juicy beef pieces are cooked in coconut milk and mint leaves gravy along with some very fragrant spices. Then the usual biryani layer is formed and your biryani is ready to eat.
 
 
Story first published: Monday, August 5, 2013, 14:41 [IST]
X
Desktop Bottom Promotion