For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബഗര എഗ് മസാല തയ്യാറാക്കാം

|

മുട്ട പല തരത്തിലും പാകം ചെയ്യാം. ഇതുകൊണ്ട് ബ്രേക് ഫാസ്റ്റ്, ലഞ്ച്-ഡിന്നര്‍, സ്‌നാക്‌സ് വിഭവങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാം.

അത്താഴത്തിന് ചപ്പാത്തിയെങ്കില്‍ ഇതിനൊപ്പം കഴിയ്ക്കാവുന്ന വ്യത്യസ്തമായ ഒരു മുട്ടക്കറി പരീക്ഷിച്ചു നോക്കൂ. ഹൈദരാബാദ് സ്‌റ്റൈലിലെ ഈ മുട്ടക്കറി ബഗര എഗ് മസാല എന്നാണ് അറിയപ്പെടുന്നത്.

ബഗര എഗ് മസാല റെസിപ്പി നോക്കൂ,

Bagara Egg Masala

മുട്ട പുഴുങ്ങിയത്-4
വറുത്ത നിലക്കടല-2 ടീസ്പൂണ്‍
എള്ള്-2 ടീസ്പൂണ്‍
തേങ്ങ-1 ടേബിള്‍സ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
ഉലുവ-അര ടീസ്പൂണ്‍
ഉണക്കമുളക്-2
വെളുത്തുള്ളി-4
പച്ചമുളക്-2
ജീരകപ്പൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
പുളി പിഴിഞ്ഞത്-2 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
വെള്ളം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതില്‍ മുട്ട തോടു കളഞ്ഞ് ഇട്ട ശേഷം രണ്ടു മിനിറ്റ് ഫ്രൈ ചെയ്യുക.

തേങ്ങ, നിലക്കടല, എള്ള് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം.

പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച ശേഷം ജീരകം പൊട്ടിയ്ക്കുക. ഉലുവ, കറിവേപ്പില, ഉണക്കമുളക്, പച്ചമുളക് എന്നിവയിട്ടു മൂപ്പിയ്ക്കുക. ഇതിലേയ്ക്ക അരച്ച മസാല ചേര്‍ത്തിളക്കണം.

മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് പുളി പിഴിഞ്ഞത് ഒഴിയ്ക്കുക. ഇതിലേയ്ക്ക് മുട്ട ചേര്‍ത്ത് വേണമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ത്ത് ഇളക്കിയ ശേഷം ചാറ് കുറുകുന്ന വരെ വേവിയ്ക്കുക.

ബഗര എഗ് മസാല തയ്യാര്‍

Read more about: egg മുട്ട
English summary

Bagara Egg Masala Recipe

Bagara egg masala is a special egg recipe from the royal city of Hyderabad. Read on for the recipe,
Story first published: Thursday, May 15, 2014, 15:34 [IST]
X
Desktop Bottom Promotion