For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാച്ചിലേഴ്‌സ് ചൈനീസ് എഗ് ഫ്രൈഡ് റൈസ്

|

ഫ്രൈഡ് റൈസ് മിക്കവാറും പേര്‍ക്ക് ഇഷ്ടമായിരിയ്ക്കും. ഇതുതന്നെ നോണ്‍ വെജ്, വെജ് സ്‌റ്റൈലുകളിലുണ്ടാക്കാം.

മുട്ട ചേര്‍ത്ത് ചൈനീസ് സ്‌റ്റൈലില്‍ എഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ. ഇത് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണെന്നതാണ് ഗുണം. കുട്ടികള്‍ക്കെല്ലാം വളരെ എളുപ്പം തയ്യാറാക്കിക്കൊടുക്കാവുന്ന ഒരു വിഭവം. ബാച്ചിലേഴ്‌സിനും എളുപ്പത്തില്‍ തയ്യാറാക്കാം.

Fried Rice

അരി-70 ഗ്രാം
മുട്ട-1
ഗ്രീന്‍പീസ്-അര കപ്പ്
സ്പ്രിംഗ് ഒണിയന്‍-2
എള്ളെണ്ണ-1 ടീസ്പൂണ്‍
സോയാസോസ്

ചോറ് പാകത്തിനു വേവിയ്ക്കുക. അധികം വേവരുത്.

ഒരു പാന്‍ ചൂടാക്കി ഇതില്‍ എള്ളെണ്ണയൊഴിച്ചു ചൂടാക്കുക.

ഇതിലേയ്ക്കു ചോറിട്ടിളക്കുക. സോയാസോസ് ചേര്‍ത്തിളക്കണം. നല്ലപോലെ അഞ്ചു മിനിറ്റ് ഇളക്കുക.

ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ഇളക്കണം. ഇത് അടുപ്പത്തിരിയ്ക്കുന്ന ചോറിലേയ്‌ക്കൊഴിയ്ക്കുക.

മുട്ട കട്ടിയാകുന്നതു വരെ ഇളക്കരുത്. ഒരുവിധം വെന്താല്‍ ഇത് നല്ലപോലെ ഇളക്കി കഷ്ണങ്ങളാക്കാം.

ഇതിലേയ്ക്കു ഗ്രീന്‍പീസ് ചേര്‍ത്തിളക്കണം. ഫ്രോസണ്‍ ഗ്രീന്‍പീസ് തണുപ്പു കളഞ്ഞതാണ് പെട്ടെന്നു വേവാന്‍ നല്ലത്.

ഇതിലേയ്ക്ക് സ്പ്രിംഗ് ഒണിയന്‍ ചേര്‍ത്തിളക്കണം.സ്വാദിഷ്ടമായ ചില മില്‍ക് ഷേയ്ക്കുകള്‍

English summary

Bachelors Chinese Egg Fried Rice Recipe

Chinese egg fried rice is an easy recipe that can be prepared by any bachelors too. Try this recipe,
Story first published: Friday, April 10, 2015, 12:19 [IST]
X
Desktop Bottom Promotion