For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മട്ടന്‍ കറി, ആന്ധ്രാ സ്റ്റൈല്‍

|

മട്ടന്‍ നല്ല മസാല രുചിയില്‍ കഴിയ്ക്കണമെന്നുണ്ടോ. ആന്ധ്ര സ്‌റ്റൈല്‍ പരീക്ഷിച്ചു നോക്കൂ.

കുരുമുളകും എലയ്ക്കയും എല്ലാം ചേര്‍ത്ത് നല്ല എരിവും മസാല രുചിയുമുള്ള മട്ടന്‍ കറി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ,

Andra Style Mutton Curry

മട്ടന്‍-700 ഗ്രാം
സവാള-2
തക്കാളി-2
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
കുരുമുളക്-10
ഏലയ്ക്ക-5
പെരുഞ്ചീരകം-അര ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
മുഴുവന്‍ മല്ലി-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-5
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
ഉപ്പ്
എണ്ണ

മട്ടന്‍ ഉപ്പ, മഞ്ഞള്‍പ്പൊടി, മൂന്നു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ നാലു വിസിലുകള്‍ വരുന്ന വരെ വേവിയ്ക്കുക. ഇറച്ചി പിന്നീട് വെള്ളം നീക്കം ചെയ്ത് നീക്കി വയ്ക്കുക.

എണ്ണ ചേര്‍ക്കാതെ കടുക്, ജീരകം, മല്ലി, കുരുമുളക്, ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട, പെരുഞ്ചീരകം എന്നിവ വറുത്തെടുക്കുക. ഇത് തണുത്ത ശേഷം വറുത്തെടുക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ സവാള, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ഇഞ്ചി-വെളുത്തുളളി പേസ്റ്റ് ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് തക്കാളി ചേര്‍ത്ത് വഴറ്റുക.

മട്ടന്‍, കുരുമുളകുപൊടി, മുളകുപൊടി, അരച്ച മസാല എന്നിവ ഇതില്‍ ചേര്‍ത്തിളക്കുക.

ഇതിലേക്ക് 2 കപ്പ് വെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വേവിയ്ക്കുക.

ചാറു കുറുകുമ്പോള്‍ വാങ്ങാം.

ആന്ധ്ര മട്ടന്‍ കറി തയ്യാര്‍.

Read more about: mutton മട്ടന്‍
English summary

Andra Style Mutton Curry

It is relatively simple to make Andhra style mutton curry. This mutton curry recipe requires you cook the mutton and the gravy separately at first; that is the only trick. You can easily try this Andhra recipe at home even if you do not belong to this region.
Story first published: Monday, August 4, 2014, 12:58 [IST]
X
Desktop Bottom Promotion