For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മട്ടന്‍ കോക്കനട്ട് ഫ്രൈ

|

Mutton
ആട്ടിറച്ചിയും നാളികേരവും ചേര്‍ത്ത് നല്ലപോലെ വരട്ടിയെടുത്ത കറി, മട്ടന്‍ കോക്കനട്ട് ഫ്രൈ

മട്ടന്‍-അരക്കിലോ
ചെറിയ ഉള്ളി-200 ഗ്രാം
വെളുത്തുള്ളി-6
ഇഞ്ചി-ചെറിയ കഷ്ണം
പച്ചമുളക്-4 എണ്ണം
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-3 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഗരംമസാല പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
തേങ്ങാക്കൊത്ത്-അര മുറി തേങ്ങയുടെ
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
ചെറുനാരങ്ങാനീര്

ആട്ടിറച്ചിയില്‍ ഉപ്പ്, ചെറുനാരങ്ങാനീര്, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി 1 മണിക്കൂര്‍ വയ്ക്കുക.

ഇത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. എന്നാല്‍ മുഴുവന്‍ വേവാകരുത്.

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇതിലേക്ക് പച്ചമുളക്, ഗരം മസാല പൗഡര്‍, കുരുമുളക് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് നാളികേരക്കൊത്തിട്ട് നല്ലപോലെ മൂപ്പിക്കണം. ചേരുവകളെല്ലാ മൂത്തു കഴിഞ്ഞാല്‍ വേവിച്ചു വച്ച മട്ടന്‍ ചേര്‍ത്തിളക്ക് മുഴുവന്‍ വേവിച്ച് വറ്റിച്ചെക്കണം.

ചോറ്, ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പം കഴിയ്ക്കാന്‍ പറ്റിയ കറിയാണിത്.

English summary

Cooking, Mutton Coconut Fry, Non Veg, Curry, Taste, പാചകം, മട്ടന്‍ കോക്കനട്ട് ഫ്രൈ, നോണ്‍ വെജ്, സ്വാദ്, പാചകക്കുറിപ്പ്, കറി

Mutton Coconut Fry is a tasty non veg dish with a flavor of fried coconut,
X
Desktop Bottom Promotion