ഗോവ വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ഗോവന്‍ ഫിഷ് കറി സ്വാദില്‍ പ്രസിദ്ധവുമാണ്. എളുപ്പം തയ്യാറാക്കാവുന്ന ഗോവന്‍ ഫിഷ് കറി നോക്കൂ
മീന്‍-കാല്‍ കിലോ
സവാള-ഒന്ന്
മുളകുപൊടി-കാല്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല്‍ സ്പൂണ്‍
മല്ലി-ഒരു സ്പൂണ്‍
കുരുമുളക്-കാല്‍ സ്പൂണ്‍
തേങ്ങ ചിരകിയത്-1 കപ്പ്
ജീരകപ്പൊടി-കാല്‍ സ്പൂണ്‍
വെളുത്തുള്ളി-5
ഇഞ്ചി-1 കഷ്ണം
പച്ചമുളക്-2
പുളി-അല്‍പം
ചെറുനാരങ്ങ
ഉപ്പ്
എണ്ണ
മീന്‍ കഴുകി വൃത്തിയാക്കി ഇതില്‍ ഉപ്പും ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും പുരട്ടി വയ്ക്കുക. പുളി ചൂടുവെള്ളത്തില്‍ പിഴിഞ്ഞെടുക്കണം.
മസാലപ്പൊടികളും ഉണക്കമുളകും തേങ്ങയും വെളുത്തുള്ളി, ഇഞ്ചി, തക്കാളി എന്നിവയും പുളിവെള്ളവും ചേര്‍ത്ത് അരച്ച് മസാലയാക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പച്ചമുളകും തക്കാളിയും സവാളയും വഴറ്റുക. പീന്നീട് അരച്ച കൂട്ടും ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് കുറച്ചു വെള്ളവും ഉപ്പം ചേര്‍ത്ത് തിളപ്പിക്കണം.
തിളയ്ക്കുന്ന മിശ്രിതത്തിലേക്ക് മീന്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. തീ നന്നായി കുറച്ചു വച്ച് ഗ്രേവി അല്‍പം കുറുകും വരെ വേവിച്ചെടുക്കുക.
ചൂടോടെ ഗോവന്‍ ഫിഷ് കറി ഉപയോഗിക്കാം.




















