വ്യത്യസ്തം, ചിക്കന്‍ ചുക്ക

Posted By:
Subscribe to Boldsky

ചിക്കനില്‍ തന്നെ രുചിഭേദങ്ങള്‍ നിരവധി. ഇതുനോക്കൂ, ചിക്കന്‍ ചുക്ക, പൊരിച്ച ചിക്കന്‍ കൊണ്ടുള്ള കറി.

Chicken Chukka

ചിക്കന്‍ -1 കിലോ
സവാള- 1 കിലോ
തക്കാളി-കാല്‍ കിലോ
പച്ചമുളക്-7
വെളുത്തുള്ളി-10
ഇഞ്ചി-1 കഷ്ണം
കുരുമുളക്-2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 സ്പൂണ്‍
ചിക്കന്‍ മസാല-2 സ്പൂണ്‍
വെളിച്ചെണ്ണ
കറിവേപ്പില

ചിക്കന്‍ വറുക്കാന്‍

അരിപ്പൊടി-നാലു വലിയ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍-1 സ്പൂണ്‍
ചാട്ട് മസാല-1 സ്പൂണ്‍
ബിരിയാണി മസാല-1 സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-2 സ്പൂണ്‍
കോഴിമുട്ട-1
ഉപ്പ്
വെളിച്ചെണ്ണ

വെളിച്ചെണ്ണയൊഴികെ, ചിക്കന്‍ വറുക്കാനാവശ്യമായ എല്ലാ മിശ്രിതങ്ങളും ഒരുമിച്ചാക്കി പാകത്തിന് വെള്ളം ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുക. ഇത് ചിക്കനില്‍ പുരട്ടി ഒന്നു രണ്ടു മണിക്കൂര്‍ വയ്ക്കുക. ഇത് പിന്നീട് വെളിച്ചെണ്ണയില്‍ വറുത്തു കോരുക.

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇതില്‍ സവാള അരിഞ്ഞത് വഴറ്റുക. ഇതിലേക്ക് പച്ചമുളകും വെളുത്തുള്ളി, ഇഞ്ചി എന്നിവയും മസാലപ്പൊടികളും ചേര്‍ത്തിളക്കുക. തക്കാളിയും ചേര്‍ത്ത് നല്ലപോലെ വഴറ്റണം. ഗ്രേവി നല്ല പാകത്തിനായി കഴിഞ്ഞാല്‍ ഇതിലേക്ക് വറുത്ത വച്ച ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കി പെട്ടെന്നു തന്നെ വാങ്ങി വയ്ക്കണം.

മേമ്പൊടി

ചിക്കന്‍ ചുക്കയുടെ രുചി ശരിയാകണമെങ്കില്‍ വെളിച്ചെണ്ണ തന്നെ പാചകത്തിന് ഉപയോഗിക്കണം.

Read more about: chicken, ചിക്കന്‍
Story first published: Friday, July 13, 2012, 10:07 [IST]
English summary

Chicken Chukka Recipe, Non Veg, Curry, പാചകം, നോണ്‍ വെജ്, ചിക്കന്‍ ചുക്ക, കറി

Chicken Chukka is a delicious Chicken Masala made up of fried chicken,
Please Wait while comments are loading...
Subscribe Newsletter