For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഷ്‌റൂം മഞ്ചൂരിയന്‍ ഉണ്ടാക്കി നോക്കൂ

|

മഞ്ചൂരിയന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. വെജ്, നോണ്‍ വെജ് വിഭവങ്ങള്‍ കൊണ്ട് മഞ്ചൂരിയന്‍ ഉണ്ടാക്കാം.

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് കൂണ്‍. നോണ്‍വെജിന് പകരം വയ്ക്കാവുന്ന ഭക്ഷണം.

Mudhtoom Manchurian

കൂണ്‍ (മഷ്‌റൂം) ഉപയോഗിച്ചും മഞ്ചൂരിയന്‍ ഉണ്ടാക്കാം. മഷ്‌റൂം മഞ്ചൂരിയന്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ.

കൂണ്‍-കാല്‍കിലോ
സവാള-1
പച്ചമുളക്-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 21 ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍-4 ടീസ്പൂണ്‍
മൈദ-2 ടീസ്പൂണ്‍
സോയാസോസ്-2 ടീസ്പൂണ്‍
ചില്ലി സോസ്-1 ടീസ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ്-ഒന്നര ടീസ്പൂണ്‍
ഉപ്പ്
വെള്ളം
എണ്ണ
മല്ലിയില

കൂണ്‍ നല്ലപോലെ കഴുകി കഷ്ണങ്ങളാക്കുക. ഇതിലെ വെള്ളം മുഴുവന്‍ കളയണം.

ഒരു പാത്രത്തില്‍ കോണ്‍ഫ്‌ളോള്‍, മൈദ, ഒരു ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കണം. ഇതിലേക്ക് ഒരു സ്പൂണ്‍ സോയാസോസ്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ക്കുക. ഇത് കൂട്ടിക്കലര്‍ത്തി അല്‍പം കട്ടിയുള്ള ഒരു മിശ്രിതമാക്കണം.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കണം.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് വഴറ്റണം. ഇത് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള സോയാസോസ, ചില്ലിസോസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഇതിലേക്ക് വറുത്തു വച്ച കൂണ്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. 2 മിനിറ്റ് കൂട്ടിച്ചേര്‍ത്തിളക്കിയ ശേഷം വാങ്ങിവച്ച് മല്ലിയില അരിഞ്ഞു ചേര്‍്ക്കാം.

മേമ്പൊടി

കൂണ്‍ കഷ്ണങ്ങള്‍ വറുക്കുമ്പോള്‍ വറവു കൂടുതലാകാതെ ശ്രദ്ധിക്കണം.കൂടുതല്‍ വറുത്താല്‍ ഇവ മൊരിയുന്നതിന് പകരം ജലാംശം കൂടും.

English summary

Cooking, Veg, Mushroom Manchurian, Taste, പാചകം, വെജ്, മഷ്‌റൂം മഞ്ചൂരിയന്‍, സ്വാദ്, കൂണ്‍,

Mushroom manchurian is a delicious blend of Indian and Chinese cuisine. Manchurian is a popular variety in the Chinese cuisine. However, many countries have modified this version of Chinese cuisine in their own way. Paneer, mushroom, chicken and gobi manchurian are few popular starters that are popular in India. These starters are a blend of Indian and Chinese cuisines.
 
Story first published: Wednesday, February 13, 2013, 13:53 [IST]
X
Desktop Bottom Promotion