For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസാല മുളകു തയ്യാറാക്കാം

|

ഭക്ഷണത്തിന് എരിവും രുചിയും നല്‍കുന്ന ഒന്നാണ് മുളക്. ഭക്ഷണത്തില്‍ മുളകു കൂടിയാലും കുറഞ്ഞാലും പ്രശ്‌നം തന്നെ.

മുളകിന് ആരോഗ്യവശങ്ങളുമുണ്ട്. തടി കുറയ്ക്കാന്‍ മുളകു കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ ക്യാപ്‌സയാസിന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്.

മുളക് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുമെങ്കിലും മുളകു കൊണ്ടാട്ടമൊഴികെ ഇത് തനിയെ കഴിയ്ക്കുന്നതു കുറവാണ്.

മുളകില്‍ മസാലകള്‍ ചേര്‍ത്തു രുചികരമായ ഒരു സൈഡ് ഡിഷ് ഉണ്ടാക്കാം. ഈ മസാല മുളക് എങ്ങനെയുണ്ടാക്കാമെന്നു നോ്ക്കൂ,

Masala Mirchi

അധികം എരിവില്ലാത്ത നീണ്ട പച്ചമുളക്-6
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ആംചുര്‍ പൗഡര്‍-1 ടീസ്പൂണ്‍
ചെറിയ പച്ചമുളക്-2
കടുക്-അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ

രണ്ടുതരം മുളകുകളും ഇടത്തരം കഷ്ണങ്ങളാക്കി അരിയുകയോ നീളത്തില്‍ വരയുകയോ ചെയ്യാം.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കടുകു പൊട്ടിയ്ക്കുക. മുളക് ഇതിലേക്കു ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റുക.

മഞ്ഞള്‍പ്പൊടിയും ഉപ്പും ഇതിലേക്കു ചേര്‍ക്കണം. മുളക് ഒരുവിധം വെന്തുകഴിഞ്ഞാല്‍ മറ്റു മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക.

ഇത് നല്ലപോലെ ഇളക്കിയ ശേഷം ചെറുനാരങ്ങാനീരു ചേര്‍ത്തിളക്കാം.

മസാല മുളക് റെഡി.

Read more about: veg വെജ്
English summary

Masala Mirchi Recipe

Bharwa mirchi is known as stuffed green chillies. The stuffing for bharwa mirchi can vary depending on taste and like. You can either use besan or just add the basic spices to prepare the stuffing. So, mirchi can be used in different ways to make your meal more spicy and delicious.
Story first published: Thursday, October 24, 2013, 13:19 [IST]
X
Desktop Bottom Promotion