For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാംഗോ കുള്‍ഫിയുണ്ടാക്കാം

|

ഐസ്‌ക്രീം വിഭാഗത്തില്‍ പെട്ട ഭക്ഷണവസ്തുക്കള്‍ ഇഷ്ടപ്പെടുന്നവരുടെ പ്രിയ വിഭവമായിരിക്കും കുള്‍ഫി. പ്രത്യേകിച്ചും കുട്ടികളുടെ.

തണുപ്പും സ്വാദും ഒത്തിണങ്ങിയ കുള്‍ഫി വിവിധ രുചികളില്‍ ലഭ്യമാണ്.

മാങ്ങ ധാരാളം ലഭിയ്ക്കുന്ന കാലമായതു കൊണ്ട് മാംഗോ കുള്‍ഫിയുണ്ടാക്കി നോക്കൂ. ഉണ്ടാക്കാനും വളരെ എളുപ്പം.

പാല്‍-3 കപ്പ്
കണ്ടെന്‍സ്ഡ് മില്‍ക്-അര കപ്പ്
മാംഗോ പള്‍പ്-1 കപ്പ്
പാല്‍പ്പൊടി-അര കപ്പ്
ഏലയ്ക്കാപൊടി-1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍

ഒരു പാത്രത്തില്‍ പാല്‍, കണ്ടെന്‍സ്ഡ് മില്‍ക്, പാല്‍പ്പൊടി, പഞ്ചസാര എന്നിവ ഒന്നിച്ചു കലര്‍ത്തുക. ഇത് കുറഞ്ഞ ചൂടില്‍ അല്‍പനേരം തിളപ്പിക്കണം. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുകയും വേണം. ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം. തീ കെടുത്തി ഇത് ചൂടാറാന്‍ വയ്ക്കുക.

പാല്‍ മിശ്രിതം ചൂടാറി കഴിഞ്ഞാല്‍ ഇതിലേക്ക് മാംഗോ പള്‍പ്പ് ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് കുള്‍ഫി മോള്‍ഡിലൊഴിച്ചു വയ്ക്കണം. ഫ്രീസറില്‍ വച്ചു തണുപ്പിക്കണം.

ഉറച്ചു കഴിഞ്ഞാല്‍ ഇത് മോള്‍ഡില്‍ നിന്നും മാറ്റി എടുത്തു കഴിയ്ക്കാം.

English summary

Mango Kulfi Recipe

Summer is at its peak and the vacations are on. This season is special in India since it is the only time when we can relish the king of fruits- Mango. Why not prepare something special for your kids with mango? Almost all kids love to eat mangoes. So, this recipe of mango kulfi is a perfect option to make their summer holidays special.
X
Desktop Bottom Promotion