For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈരുസാദം, മാങ്ങ ചേര്‍ത്ത്

|

തൈരുസാദം പലര്‍ക്കും ഇഷ്ടമുള്ളൊരു ഭക്ഷണമായിരിക്കും. ആരോഗ്യത്തിന് ഏറ്റവും ചേര്‍ന്ന ഒന്നു കൂടിയാണിത്.

മാമ്പഴക്കാലമായതു കൊണ്ട് തൈരുസാദത്തിന് മാങ്ങയുടെ രുചി നല്‍കിയാലോ, മാങ്ങയുടെ സ്വാദുള്ള തൈരുസാദം ഉണ്ടാക്കുന്ന വിധം നോക്കൂ.

mango

ചോറ്-2 കപ്പ്
തൈര്-1 കപ്പ്
പഴുത്ത മാങ്ങ-1
കറിവേപ്പില-5
ഇഞ്ചി-ഒരു കഷ്ണം
കടുക്-1 ടീസ്പൂണ്‍
ഉപ്പ്
നെയ്യ്

ഒരു പാനില്‍ നെയ്യു ചൂടാക്കി കടുകു പൊട്ടിയ്ക്കുക. ഇതിലേക്ക് ഇഞ്ചിയും കറിവേപ്പിലയും ചേര്‍ക്കണം.

ഇതിലേക്ക് തൈര് നല്ലപോലെ ഉടച്ചു ചേര്‍ക്കുക. ചെറുതാക്കി അരിഞ്ഞ മാങ്ങാക്കഷ്ണങ്ങള്‍ ഇതിലേക്കു ചേര്‍ത്തിളക്കണം. ഇത് കുറഞ്ഞ ചൂടില്‍ നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. മാങ്ങ തൈരില്‍ കലര്‍ന്ന് നല്ലപോലെ കുഴമ്പുപരുവമാകണം. ഇതില്‍ അല്‍പം ഉപ്പു ചേര്‍ക്കണം.

ഒരു പാത്രത്തില്‍ വേവിച്ച ചോറെടുക്കുക. ഇതില്‍ തൈരുകൂട്ടു കലര്‍ത്തി ഇളക്കണം.

അച്ചാര്‍ കൂട്ടി ഇളംചൂടോടെ കഴിയ്ക്കാം.

Read more about: veg വെജ്
English summary

Mango Curd Rice

There are a number of curd rice recipes. Though it has a simple procedure of mixing curd with rice, yet you can always make this simple dish interesting by adding the twist of your choice. In this curd rice recipe we are using mangoes to add the flavour to this dish. The delicious mangoes add a perfect twist to this simple curd rice recipe.
 
 
Story first published: Tuesday, June 25, 2013, 15:43 [IST]
X
Desktop Bottom Promotion