For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളിയിലെ ആസിഡ് കളയൂ

By Super
|

തക്കാളിയില്ലാതെ ഒരു സ്പൈസി ഗ്രേവി ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയുമോ നിങ്ങള്‍ക്ക്? ഭക്ഷണത്തിന് രുചിയും നിറവും വേണമെങ്കില്‍ തക്കാളിയില്ലാതെ പറ്റില്ല എന്നായിരിക്കും ഓരോ വീട്ടമ്മമാരുടേയും ഉത്തരം. പക്ഷേ തക്കാളിയിലെ ആസിഡിന്റെ അംശം നമ്മുക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാം. എന്ന് കരുതി തക്കാളിയെ ഉപേക്ഷിക്കേണ്ട കേട്ടോ.

തക്കാളിയില്‍ നിന്നും ആസിഡിന്റെ അംശം കളയാന്‍ വഴികളുണ്ട്. ഇത് നിങ്ങളുടെ പാചകത്തെ കൂടുതല്‍ രുചികരമാക്കുകയേയുള്ളൂ.

Tomato
തക്കാളിയിലെ ആസിഡ് നിര്‍വ്വീര്യമാക്കുകയാണ് ഒരു വഴി. ആതിന് ചെയ്യേണ്ടത് ഇത്രമാത്രം,

ആദ്യം തക്കാളിയുടെ തൊലി കളയാം. തിളക്കുന്നവെള്ളത്തില്‍ പുഴുങ്ങിയെടുത്ത ശേഷം തണുത്തവെള്ളത്തില്‍ മുക്കി വച്ചിരുന്നാല്‍ തക്കാളിയുടെ തൊലി വേറിട്ട് കിട്ടും. തൊലി കളഞ്ഞ തക്കാളി ചെറുതായി മുറിച്ച് ഒരു പാനിലിട്ട് മിതമായ ചൂടില്‍ 15 മിനുട്ട് നേരം വേവിക്കണം. നന്നായി ചൂടായ തക്കാളിയിലേക്ക് അല്പം ബേക്കിംഗ് സോഡ ചേര്‍ക്കണം. ആറ് തക്കാളിക്ക് കാല്‍ ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കാം.അല്പസമയത്തിനകം മിശ്രിതത്തില്‍ നിന്നും നുര പൊങ്ങുന്നത് കാണാം.

ബേക്കിംഗ് സോഡ തക്കാളിയിലെ ആസിഡുമായി പ്രവര്‍ത്തിച്ച് ആസിഡിനെ നിര്‍വീര്സമാക്കുന്നതാണ് ഇതിനു കാരണം. ഇനി ഈ തക്കാളി നിങ്ങള്‍ക്ക് ധൈര്യമായി നിങ്ങളുടെ പാചകത്തില്‍ ഉള്‍പ്പെടുത്താം. ഇത് ഫിഡ്ജില്‍ സൂക്ഷിച്ച് ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുകയുമാകാം.

തക്കാളി ഫ്രഷായിത്തന്നെ വാങ്ങുന്നതാണ് നല്ലത്. ടിന്നില്‍ നിറച്ച തക്കാളിയില്‍ ആസിഡിന്റെ അളവ് കൂടുതലായിരിക്കും.അസിഡിറ്റി കുറഞ്ഞ നാടന്‍ തക്കാളി തിരഞ്ഞെടുത്ത് വാങ്ങാന്‍ നോക്കണം. നന്നായി പഴുത്ത തക്കാളിയില്‍ ആസിഡിന്റെ അളവ് കുറവായിരിക്കും.

ശര്‍ക്കരപ്പാവ് കലര്‍ത്തിയ പഞ്ചസാര തക്കാളി കൊണ്ടുണ്ടാക്കിയ വിഭവത്തില്‍ ചേര്‍ക്കുന്നത് ആസിഡിന്റെ അളവ് കുറയ്ക്കും.തക്കാളി സോസിന്റെ അസിഡിറ്റി കുറയ്ക്കാന്‍ അതിലേക്ക് അല്പ്പം ജാതിക്കയോ കറവപ്പട്ടയോ ചേര്‍ത്താല്‍ മതിയാകും. കാരറ്റോ ഉരുളക്കിഴങ്ങോ കഷ്ണങ്ങളാക്കി മുറിച്ച് അരമണിക്കൂര്‍ നേരം സോസില്‍ മുക്കി വച്ചാല്‍ ആസിഡിന്റെ അംശം അത് വലിച്ചെടുക്കും. സോസില്‍ പഞ്ചസാരപ്പാവ് ചേര്‍ക്കുന്നതും നല്ലതാണ്. നെല്ലില്‍ നിന്നുണ്ടാക്കിയ വൈനില്‍ പഞ്ചസാര കലര്‍ത്തിയുണ്ടാക്കുന്ന മിശ്രിതം തക്കാളി ചേര്‍ത്ത ഭക്ഷണത്തിലോ സോസിലോ ഒഴിച്ചാലും അസിഡിറ്റി കുറയ്ക്കാനാകും.

അതേസമയം സോഡിയം കൂടിയ ഭക്ഷണം ഒഴിവാക്കുന്നവര്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് നിര്‍വീര്യമാക്കിയ തക്കാളി വിഭവങ്ങള്‍ കഴിക്കുന്നത് ദോഷം ചെയ്യും.

Read more about: cooking പാചകം
English summary

Cooking, Tomato, Recipe, Veg, പാചകം, തക്കാളി, പാചകക്കുറിപ്പ്‌

Tomatoes can add wonderful flavor and nutrition to your favorite recipes. However, reducing their acid content will mellow the flavor, and make the meal easier on people who have a low tolerance for acidic foods, such as those with ulcers.
X
Desktop Bottom Promotion