For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈക്രോവേവില്‍ പാസ്റ്റ ഉണ്ടാക്കാം

By Super
|

സ്റ്റൗവ്വോ, മറ്റ് തീ ഉപയോഗിച്ചുള്ള പാചകമോ ചെയ്യാന്‍ സാധിക്കാത്ത ഇടങ്ങളില്‍ മൈക്രോവേവ് ഓവന്‍ ഉപയോഗിച്ച് ആഹാരസാധനങ്ങള്‍ പാകം ചെയ്യാറുണ്ടല്ലോ. മൈക്രോവേവ് ഓവന്‍ ഉപയോഗിച്ച് പാസ്റ്റ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ളത്ര പാസ്റ്റ ബൗളിലിട്ട് ഓവനില്‍ വെയ്ക്കുക.ഇത് അര കപ്പോ, ഒരു കപ്പോ ആകാം.കൂടുതലിട്ടാല്‍ വെന്ത് വീര്‍ക്കുമ്പോള്‍ പുറത്തേക്ക് കവിഞ്ഞ്പോകും. സെറാമിക് അല്ലെങ്കില്‍ ഗ്ലാസ് പാത്രങ്ങളേ ഓവനില്‍ ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ഉപയോഗിക്കരുത്.

ബൗളില്‍ വെള്ളം ഒഴിക്കുക. ഇത് പാസ്റ്റയുടെ മേലെ ഏതാനും സെന്‍റിമീറ്റര്‍ ഉയരത്തിലാവാം.

Pasta
ഒരു പ്ലേറ്റിന് മുകളില്‍ ബൗള്‍ വെച്ച് അത് ഓവനിലേക്ക് വെയ്ക്കുക. ഇങ്ങനെ വെച്ചാല്‍ വെള്ളം ബൗളില്‍ നിന്ന് തിളച്ച് പോയാലും പ്ലേറ്റില്‍ വീണുകൊള്ളും.

ആവശ്യമുള്ളത്ര സമയം ഓവനില്‍ വെയ്ക്കുക. എത്ര സമയം വേണമെന്ന് പാസ്റ്റയുടെ പാക്കിങ്ങ് കവറിലുണ്ടാകും. ഇതിലും മൂന്നുനാലു മിനുട്ട് കൂടുതല്‍ വേവിക്കാം. വേവാനെടുക്കുന്ന സമയം മൈക്രോവേവിന്‍റെ പ്രവര്‍ത്തനശേഷിയെക്കൂടി ആശ്രയിച്ചിരിക്കും.

സമയമാകുമ്പോള്‍ ഒന്നോ രണ്ടോ കഷ്ണമെടുത്ത് രുചിച്ച് നോക്കുക.ശരിക്ക് ചവക്കാനാവുന്നില്ലെങ്കില്‍ അല്പസമയം കൂടി വേവിക്കുക.

ഒരു അരിപ്പ ഉപയോഗിച്ച് പാസ്റ്റയിലെ വെള്ളം പുറത്തേക്ക് ഊറ്റിക്കളയുക. അരിപ്പ ഇല്ലെങ്കില്‍ വലിയൊരു തവി പാത്രത്തിന്‍റെ വാവട്ടത്തില്‍ അമര്‍ത്തി പാസ്റ്റ പുറത്ത് ചാടിപ്പോകാതെ വെള്ളം ചെരിച്ച് കളയാം.ഓരോ തവിയായി കോരി പാത്രത്തില്‍ അമര്‍ത്തിയും വെള്ളം നീക്കാവുന്നതാണ്.

അല്പം സോസ് എടുത്ത് മൈക്രോവേവ് ഓവനില്‍ മുപ്പത്തഞ്ച് സെക്കന്‍ഡ് ചൂടാക്കുക.സോസിന് പകരം ഒലിവ് ഓയിലോ, ഉപ്പും ബട്ടറുമോ ഉപയോഗിക്കാം. ഇത് പാസ്റ്റയില്‍ ചേര്‍ക്കുക.

പാസ്റ്റ കഴിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

ടിപ്സ്

അല്പം മാസകഷ്ണങ്ങളോ, പച്ചക്കറിയോ ചേര്‍ത്താല്‍ പാസ്റ്റക്ക് കൂടുതല്‍ രുചി ലഭിക്കും. തണുപ്പിച്ച് സൂക്ഷിക്കുന്ന മാസംവും, പച്ചക്കറിയും പാസ്റ്റക്കൊപ്പം തന്നെ ഓവനില്‍ വെയ്ക്കാം.

പാസ്റ്റ ഓവനില്‍ നിന്ന് വാങ്ങിയ ശേഷം അതിന് മേലെ വേണമെങ്കില്‍ തണുത്ത വെള്ളം ഒഴിക്കാം.

English summary

Cooking, Recipe, Pasta, Veg, Breakfast, പാചകം, വെജ്, പാസ്ത, മൈക്രോവേവ്, സ്വാദ്‌

Here are some useful tips to make pasta in microwave oven. This tips may help to reduce your effort,
X
Desktop Bottom Promotion