For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദേഴ്‌സ് ഡേ സ്‌പെഷല്‍, ഗുലാബി ഫിര്‍ണി

|

ഫിര്‍ണി ഒരു മധുരമാണ്. ഒരു വടക്കേയിന്ത്യന്‍ വിഭവം. അരിയും പാലുമാണ് ഇതില്‍ ചേര്‍ക്കുക. റോസ് സിറപ്പ് ചേര്‍ത്താല്‍ ഇത് ഗുലാബി ഫിര്‍ണിയായി.

ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

Gulabi Firni

ബസ്മതി അരി-അര കപ്പ്
പാല്‍-1 ലിറ്റര്‍
പഞ്ചസാര-അര കപ്പ്
ഏലയ്ക്കാപ്പൊടി-അര ടേബില്‍ സ്പൂണ്‍
പിസ്ത-1 കപ്പ്
റോസ് സിറപ്പ്-4 ടേബിള്‍ സ്പൂണ്‍
വെള്ളം-അര കപ്പ്

അരി വെള്ളത്തിലിട്ട് ഒരു മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക. ഇത് പാകത്തിനു വെള്ളം ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക.

പാലില്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. കുറഞ്ഞ ചൂടിലാണ് ഇത് തിളപ്പിക്കേണ്ടത്. ഇതിലേക്ക് റോസ് സിറപ്പ് ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കണം.

ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന അരി ചേര്‍ത്തിളക്കുക. ഇത് കസ്റ്റാര്‍ഡ് പരുവത്തിലാകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം.

ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കുക. ഇത് അല്‍പസമയം നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ മുകളില്‍ പാട പോലെ വരും. തണുത്തു കഴിഞ്ഞാല്‍ ഇത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക. ഫ്രീസറില്‍ വയ്ക്കരുത്.

തണുത്തു കഴിഞ്ഞാല്‍ പിസ്ത ഇതിലേക്കിടാം. ഗുലാബി ഫിര്‍ണി തയ്യാര്‍.

English summary

Cooking, Sweet, Gulabi Firni, Taste, Mothers Day,പാചകം, മധുരം, ഗുലാബി ഫിര്‍ണി, സ്വാദ്, മദേഴ്‌സ് ഡേ

Gulabi Firni is a North Indian Sweet made up od milk and rice. Try this recipe,
X
Desktop Bottom Promotion