For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഞ്ചി സൂപ്പ് ഉണ്ടാക്കാം

|

ഭക്ഷ്യവിഭവങ്ങളില്‍ ആരോഗ്യഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് സൂപ്പെന്നു പറയാം. വിശപ്പു മാറാന്‍, അസുഖമുള്ളപ്പോള്‍, അസുഖം തടയാന്‍, തടി കൂടാതിരിക്കാന്‍, ദഹനം എളുപ്പമാകാന്‍.... ഇങ്ങനെ പോകുന്നു സൂപ്പിന്റെ ഗുണങ്ങള്‍.

ഇഞ്ചിയ്ക്കും ഇതുപോലെ ഗുണങ്ങളേറെയാണ്. അസുഖം തടയാനും തടി കുറയ്ക്കാനും ദഹനം എളുപ്പമാകാനും കോള്‍ഡകറ്റാനുമെല്ലാം ഇഞ്ചി നല്ലതാണ്.

ഇഞ്ചി കൊണ്ടു സൂപ്പുണ്ടാക്കാം. മഴക്കാലത്ത് ചൂടുള്ള സൂപ്പു കുടിയ്ക്കുന്നത് സുഖം തന്നെയാണ്. ഇഞ്ചി സൂപ്പു കുടിച്ച് അസുഖങ്ങള്‍ ഒഴിവാക്കുകകയുമാകാം.

Soup

ഇഞ്ചി അരിഞ്ഞത്-5 ടീസ്പൂണ്‍
വെള്ളം-2 കപ്പ്
തേന്‍-ഒന്നര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഇഞ്ചി ചേര്‍ക്കണം. എന്നിട്ട നല്ലപോലെ ഇളക്കുക. 52 മിനിറ്റ് ചെറുതീയില്‍ തിളപ്പിക്കുകയും വേണം.

തേന്‍, ചെറുനാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ഇതിലേക്കു ചേര്‍ക്കണം. വീണ്ടും 2 മിനിറ്റ് തിളപ്പിക്കുക.

ഇത് പാത്രത്തിലേക്കു പകര്‍ന്ന് ചൂടോടെ കുടിയ്ക്കാം.

Read more about: soup സൂപ്പ്
English summary

Ginger Soup Recipe

There are many natural herbs and medicines that can help you fight cold and cough easily. Ginger tea is a very popular remedy to sooth a sore throat or a running nose. Ginger has many medicinal properties that boost up body immunity to fight cold and cough. It is said that if you have ginger with honey then you can prevent cold and cough problems.
 
 
Story first published: Thursday, June 27, 2013, 15:53 [IST]
X
Desktop Bottom Promotion