For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദം ആലൂ അമൃതസരി

|

ഉരുളക്കിഴങ്ങു കൊണ്ടുള്ള വിഭവങ്ങള്‍ എണ്ണാന്‍ കഴിയാത്തത്രയെണ്ണമുണ്ട്. പല കറികളിലും ഉരുളക്കിഴങ്ങ് ഒഴിവാക്കാന്‍ പറ്റാത്ത ഭക്ഷണവസ്തുവുമാണ്.

ഉരുളക്കിഴങ്ങില്‍ തന്നെ ബേബി പൊട്ടെറ്റോ എന്നറിയപ്പെടുന്ന ചെറിയ ഉരുളക്കിഴങ്ങുകളുണ്ട്. ഇവ ഉപയോഗിച്ച് ദം ആലൂ അമൃതസരി എന്നൊരു വിഭവം തയ്യാറാക്കി നോക്കൂ. ചപ്പാത്തിക്കും പറോട്ടയ്ക്കുമൊപ്പം കൂട്ടാന്‍ ഏറെ നന്നായിരിക്കും.

ബേബി പൊട്ടെറ്റോ-അരക്കിലോ
തക്കാളി-3
സവാള-2
ജീരകം-ഒരു ടീ സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീ സ്പൂണ്‍
മുളകുപൊടി-1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഉപ്പ്
കടുകെണ്ണ
സാധാരണ ഓയില്‍
വെള്ളം
മല്ലിയില

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകുക. ഇതില്‍ ഒരു ഫോര്‍ക്കു കൊണ്ട് ചെറിയ ദ്വാരങ്ങളിടണം. ഇത് ഉപ്പുവെള്ളത്തില്‍ കാല്‍മണിക്കൂര്‍ ഇട്ടു വയ്ക്കണം.

ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. ഉരുളക്കിഴങ്ങ് വെള്ളം തുടച്ചെടുത്ത് ഇതിലിട്ടു വറുത്തെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. ഇവയിലെ എണ്ണ ടിഷ്യൂ പേപ്പര്‍ കൊണ്ട് നീക്കുക.

മറ്റൊരു ചീനച്ചട്ടിയില്‍ കടുകെണ്ണ ചൂടാക്കുക. ഇതില്‍ ജീരകം ചേര്‍ത്ത് പൊട്ടിയ്ക്കണം. ഇതിലേക്ക് സവാളയിട്ടു വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇതിലേക്കു ചേര്‍ക്കണം. പിന്നീട് തക്കാളി, ഗരം മസാലയൊഴികെയുള്ള മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ചേര്‍്ത്തിളക്കണം. ഇതിലേക്ക് അല്‍പം വെള്ളമൊഴിച്ച് തിളപ്പിയ്ക്കണം.

വറുത്ത വച്ച ഉരുളക്കിഴങ്ങുകള്‍ ഈ ഗ്രേവിയിലേക്കു ചേര്‍ക്കുക. ഇത് ഗ്രേവി കുറുകുന്നതു വരെ വേവിയ്ക്കണം. ഗരം മസാല പൊടി ചേര്‍ത്ത് നല്ലപോലെ ഇളക്കുക. രണ്ടു മിനിറ്റു കഴിഞ്ഞ് വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ചൂടോയെ ഉപയോഗിക്കാം.

Read more about: curry കറി
English summary

Dum Aloo Amritsari

Dum aloo Amritsari is prepared using baby potatoes. The potatoes are first deep fried and then cooked in a spicy gravy. The key element in the recipe is the mustard oil which adds to the flavour of this delightful dish,
X
Desktop Bottom Promotion