For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൃദുവായ അപ്പം ഉണ്ടാക്കൂ

|

വെള്ളയപ്പം, വെള്ളേപ്പം, അപ്പം തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്ന വിഭവം മലയാളികളുടെ പ്രാതല്‍ വിഭവങ്ങളില്‍ പ്രധാനമാണ്. വെള്ളേപ്പവും ഇറച്ചിയും, വെള്ളേപ്പവും സ്റ്റൂവും, വെള്ളേപ്പവും മുട്ടക്കറിയും... ഇങ്ങനെ പോകുന്നു ഈ കോമ്പിനേഷനുകള്‍.

ഇതിനുള്ള റെഡിമെയ്ഡ് പൊടികള്‍ വാങ്ങാന്‍ ലഭിയ്ക്കുമെങ്കിലും വീട്ടില്‍ അരച്ചുണ്ടാക്കുന്ന മാവായിരിയ്ക്കും ആരോഗ്യകാരണങ്ങളാല്‍ ഏറെ നല്ലത്.

വീട്ടില്‍ തന്നെ മൃദുവായ വെള്ളേപ്പമുണ്ടാക്കാനുള്ള വഴിയറിയൂ,

appam

പച്ചരി-2 കപ്പ്
മട്ടയരി-അര കപ്പ്
ഉഴുന്ന്-2 ടേബിള്‍ സ്പൂണ്‍
ചോറ്-2 ടേബിള്‍ സ്പൂണ്‍
യീസ്റ്റ്-ഒരു നുള്ള്
പഞ്ചസാര
ഉപ്പ്
നാളികേര വെള്ളം

അരിയും ഉഴുന്നു വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇതും ചോറും ചേര്‍ത്ത് നാളികേര വെള്ളത്തില്‍ മാവ് അരച്ചെടുക്കണം. നാളികേര വെള്ളം അപ്പത്തിന് കൂടുതല്‍ മൃദുത്വവും സ്വാദും നല്‍കും. തരികളില്ലാതെ നല്ല മൃദുവായി വേണം അരയ്ക്കാന്‍.

ഒരു നുള്ള് യീസ്റ്റ് ഇളം ചൂടുള്ള വെള്ളത്തില്‍ കലക്കി മാവില്‍ ചേര്‍ത്തിളക്കണം. അല്‍പം പഞ്ചസാര, ഉപ്പ് എന്നിവയും ചേര്‍ത്തിളക്കുക.

മാവ് വല്ലാതെ കുറുകാനോ കൂടുതല്‍ അയയാനോ പാടില്ല.

ഇത് നല്ലപോലെ പൊന്തിവന്ന ശേഷം മാത്രം അപ്പമുണ്ടാക്കുക. അല്‍പം ചൂടുപാല്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കി മധുരം ആവശ്യമെങ്കില്‍ അല്‍പം പഞ്ചസാരയും ചേര്‍ത്തിളക്കി വെള്ളേപ്പമുണ്ടാക്കാം.

അപ്പച്ചട്ടി നല്ലപോലെ ചൂടായ ശേഷം മാത്രം മാവൊഴിച്ചു പരത്തുക. വെള്ളേപ്പച്ചട്ടി ചുറ്റിച്ചു വേണം മാവു പരത്താന്‍.

മട്ടയരിയുടെ ചോറ് ചേര്‍ക്കുകയാണെങ്കില്‍ കൂടുതല്‍ നല്ലത്.

ചൂടുള്ള വെള്ളേപ്പം ഇഷ്ടമുള്ള കറി കൂട്ടി കഴിയ്ക്കാം. ചിക്കനോ മട്ടനോ മുട്ടയോ സ്റ്റിയൂവോ കടലയോ അങ്ങനെയെന്തെങ്കിലും.

English summary

Soft Appam Recipe

Appam is a favorite dish of many people. Here is a tasty and easy recipe of appam,
Story first published: Friday, February 6, 2015, 23:24 [IST]
X
Desktop Bottom Promotion