For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാബുദാന ഉപ്പുമാവ് തയ്യാറാക്കാം

|

റവ, അവല്‍, സേമിയ ഇവയെല്ലാം ഉപ്പുമാവുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നവയാണ്. ചൗവ്വരി അഥവ് സാബുദാന ഉപയോഗിച്ചും ഉപ്പുമാവുണ്ടാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,

Sabudana Upma

സാബുദാന-2 കപ്പ്
ക്യാരറ്റ്-അരകപ്പ്
തേങ്ങ ചിരകിയത്-1 കപ്പ്
നിലക്കടല പൊടിച്ചത്-2 ടീസ്പൂണ്‍
പച്ചമുളക്-4
കടുക്-1 ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്-1 ടീസ്പൂണ്‍
കടലപ്പരിപ്പ്-1 ടീസ്പൂണ്‍
തൈര്-2 ടീസ്പൂണ്‍
മല്ലിയില
എണ്ണ
ഉപ്പ്

ക്യാരറ്റ് വേവിച്ചെടുക്കുക. സാബുദാന വെള്ളത്തിലിട്ടു കുതിര്‍ത്തെടുക്കുക.

വെള്ളം ഊറ്റിക്കളഞ്ഞ് സാബുദാന നിലക്കടല പൊടിച്ചതുമായി ചേര്‍ത്തിളക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം, പച്ചമുളക്, കടലപ്പരിപ്പ്, ഉഴുന്ന് എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക. ഇതിലേയ്ക്ക് ക്യാരറ്റ് ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് സാബുദാന ചേര്‍ത്തിളക്കുക. തേങ്ങയും ഉപ്പും ചേര്‍ക്കണം.

നല്ലപോലെ കൂട്ടിയിളക്കിയ ശേഷം വെന്തു കഴിഞ്ഞ് മല്ലിയില ചേര്‍ത്തി വാങ്ങി വയ്ക്കാം.

ചൂടോടെ ഉപയോഗിയ്ക്കാം.

English summary

Sabudana Upma Recipe

Sabudana is a carbohydrate rich, low fat, low protein supplement that can be used for preparing snacks, kheer etc. Here is tasty “Sabudana Upma recipe" in “Bengaluru style" that can be prepared in very little time.
Story first published: Wednesday, August 13, 2014, 13:45 [IST]
X
Desktop Bottom Promotion