For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേശറാട്ടു ദോശ തയ്യാറാക്കൂ

|

പൊതുവെ മലയാളികള്‍ ദോശയോടും ഇഡ്ഢലിയോടുമെല്ലാം താല്‍പര്യം കൂടുതലുള്ളവരാണ്. ദോശയില്‍ തന്നെ നെയ്‌റോസ്റ്റ്, മസാല തുടങ്ങിയ വകഭേദങ്ങളും വരും.

ദോശയില്‍ അല്‍പം വ്യത്യസ്തത വേണമെന്നുള്ളവര്‍ക്ക് ആന്ധ്ര സ്‌റ്റൈല്‍ ദോശ പരീക്ഷിച്ചു നോക്കാം. പേശറാട്ടു ദോശയെന്നാണ് ഇതിന്റ പേര്. അരിയ്‌ക്കൊപ്പം ചെറുപയര്‍ അരച്ചു ചേര്‍ത്തുണ്ടാക്കുന്ന ഈ ദോശ സ്വാദിഷ്ടവും അതേ സമയം പോഷകദായകവുമാണ്.

dosa

ചെറുപയര്‍ മുഴുവനോടെ-2 കപ്പ്
അരി-അര കപ്പ്
സവാള-2
ഇഞ്ചി-1
ജീരകം-ഒന്നര ടീസ്പൂണ്‍
പച്ചമുളക്-5
ഉപ്പ്

അരി, പരിപ്പ് എന്നിവ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് അരയ്ക്കുക. പകുതി അരവാകുമ്പോള്‍ പകുതി സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് വീണ്ടും അരയ്ക്കുക. എല്ലാം ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക.

അരച്ച മാവില്‍ ഉപ്പ്, ജീരകം എന്നിവ ചേര്‍ത്തിളക്കണം.

ഒരു ദോശക്കല്ലു ചൂടാക്കി മാവ് ഇതിലേയ്‌ക്കൊഴിച്ച് പരത്തുക. അല്‍പം എണ്ണ വശങ്ങളില്‍ തൂവിക്കൊടുക്കണം.

അരിഞ്ഞു വച്ചിരിയ്ക്കുന്ന ബാക്കി സവാളി ദോശയ്ക്കു മുകളില്‍ വിതറുക. ഇത് തവ കൊണ്ട് നല്ലപോലെ അമര്‍ത്തണം. ഈ ഭാഗം വെന്തു കഴിയുമ്പോള്‍ ദോശ മറിച്ചിട്ട് മറുഭാഗവും വേവിച്ചെടുക്കാം.

പേശറാട്ടു ദോശ തയ്യാര്‍. ചട്‌നി ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

English summary

Pesarattu Dosa Recipe

If you want to try out a traditional recipe this morning, we have something in store for you. Known as the Pesarattu dosa , it hails from the Andhra Pradesh and it is traditionally served alongside coconut chutney.
 
 
Story first published: Thursday, November 28, 2013, 6:59 [IST]
X
Desktop Bottom Promotion