For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലക് പറാത്ത

|

ഇലക്കറികളില്‍ പ്രധാനപ്പെട്ട ഒന്നാണ് പാലക്. ഇതുകൊണ്ട് കറികളുണ്ടാക്കും. പ്രത്യേകിച്ച് ചപ്പാത്തിക്ക്.

പാലക് ഉപയോഗിച്ച് പാലക് പറാത്ത ഉണ്ടാക്കാം. സ്വാദും ഗുണവും ഒരുപോലെയുള്ള പാലക് പറാത്ത ഉണ്ടാക്കാനും വളരെ എളുപ്പം.

Parata

പാലക് അരിഞ്ഞത്-അര കപ്പ്
മൈദ-അരക്കപ്പ്
ഗോതമ്പുപൊടി-1 കപ്പ്
ചെറുനാരങ്ങാനീര്-1 സ്പൂണ്‍
ഉപ്പ്
നെയ്യ്
വെള്ളം

പാലക് നാരങ്ങാനീരും ചേര്‍ത്ത് മിക്‌സിയില്‍ അരയ്ക്കുക. മൈദയും ഗോതമ്പുപൊടിയും ഒരുമിച്ചു ചേര്‍ത്ത് ഇതിലേക്ക് ഉപ്പിടുക. അരച്ചു വച്ച പാലക് ഇതിലേക്ക് ചേര്‍ക്കണം. ഇത് നല്ലപോലെ കുഴച്ച് ചപ്പാത്തിമാവിന്റെ പരുവത്തിലാക്കുക. വേണമെങ്കില്‍ കുഴയ്ക്കുമ്പോള്‍ അല്‍പം വെള്ളം ചേര്‍ക്കാം. പാലകില്‍ തന്നെ വെള്ളമുള്ളതു കൊണ്ട് അധികം വെള്ളം ചേര്‍ക്കേണ്ടി വരികയുമില്ല.

കുഴച്ചു വച്ച മാവ് ചെറിയ ഉരുളകളാക്കി ചപ്പാത്തിക്കെന്ന പോലെ പരത്തിയെടുക്കുക. വല്ലാതെ കട്ടി കുറച്ച് പരത്താതിരിക്കുകയാണ് നല്ലത്.

തവ ചൂടാക്കി നെയ് പുരട്ടി ഇവ ചുട്ടെടുക്കാം. ഇരുവശവും മറിച്ചിട്ട് ഇളം ബ്രൗണ്‍ നിറത്തിലുള്ള കുത്തുകള്‍ വരുന്നതു വരെ വേവിച്ചെടുക്കുക. ഇതാണ് ശരിയായ പാകം.

പുളിയില്ലാത്ത തൈരു കൂട്ടി ചൂടോടെ കഴിയ്ക്കാം.

English summary

Palak Paratha Recipe

Here's an easy and quick recipe that combines great taste and healthy green vegetables to give you a Parathas that's full wholesome goodness, Palak Paratha,
Story first published: Saturday, June 8, 2013, 18:31 [IST]
X
Desktop Bottom Promotion