ഓട്‌സ് ഉപ്പുമാവ്, വളരെ എളുപ്പം

Posted By:
Subscribe to Boldsky

Oats
ലോകം മുഴുവന്‍ ഓട്‌സിലേക്കു തിരിയുന്ന ഒരു കാലഘട്ടമാണിത്. ആരോഗ്യത്തിന് എറ്റവും ഉത്തമമായ ഭക്ഷണമെന്നതു തന്നെ കാരണം. ഏത് അസുഖമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒരു ഭക്ഷണമെന്നതു തന്നെ ഇതിന് കാരണം.

ഓട്‌സ് കൊണ്ട് പല വിഭവങ്ങളും പരീക്ഷിക്കാം. ഇത്, ഉണ്ടാക്കാന്‍ എളുപ്പമുള്ള ഓട്‌സ് ഉപ്പുമാവ്.

ഓട്‌സ്-100 ഗ്രാം
ഉഴുന്നുപരിപ്പ്-അര ടേബിള് സ്പൂണ്‍
കടലപ്പരിപ്പ്-അര ടേബിള്‍ സ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ചുവന്ന മുളക്-2
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ


ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകിട്ടു പൊട്ടിക്കുക. ജീരകവും ഇടുക. ഇതിനു പുറകെ മുളകും ഉഴുന്ന്,കടലപ്പരിപ്പും ഇടണം. കറിവേപ്പിലയും ചേര്‍ത്ത് നല്ലപോലെ ഇളക്കുക.

ഈ കൂട്ട് മൂത്തു കഴിഞ്ഞാല്‍ ഇതിലേക്ക് അരക്കപ്പ് വെള്ളമൊഴിക്കുക. ഉപ്പും ചേര്‍ക്കണം. ഇത് നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ ഇതിലേക്ക് ഓട്‌സ് ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങിവയ്ക്കാം.

ഏറ്റവും ആരോഗ്യകരമായ ഒരു പ്രാതലാണിത്.

മേമ്പൊടി

ഇതില്‍ നട്‌സ്, നിലക്കടല എന്നിവയും ചേര്‍ക്കാം. അല്‍പം വൈവിധ്യം വേണ്ടവര്‍ക്ക് ഓട്‌സ് ഉപ്പുമാവ് തയ്യാറായിക്കഴിഞ്ഞാല്‍ മിക്‌സചര്‍, തേങ്ങ ചിരകിയത് എന്നിവയും ചേര്‍ക്കാം. സ്വാദും വര്‍ദ്ധിക്കും.

English summary

Cooking, Breakfast, Food, Oats Upma Recipe, Taste, പാചകം, ബ്രേക്ഫാസ്റ്റ്, പ്രാതല്‍, ഭക്ഷണം, പാചകം, ഓട്‌സ് ഉപ്പുമാവ്, സ്വാദ്

One can really experiment in one's kitchen to come up with nutritious and tasty oats recipes. Try this oats recipe.
Please Wait while comments are loading...
Subscribe Newsletter