For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്‌സ്-തേങ്ങാ ദോശയുണ്ടാക്കാം

|

നല്ല ഭക്ഷണമെന്ന് ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള ഒരു ഭക്ഷണമാണ് ഓട്‌സ്. ഇതുകൊണ്ടു പല വിഭവങ്ങളുമുണ്ടാക്കാന്‍ സാധിയ്ക്കും.

ഓട്‌സ്, തേങ്ങ എന്നിവ കലര്‍ത്തി രുചികരമായ ഓട്‌സ് -തേങ്ങാ ദോശയുണ്ടാക്കാം. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Oats Coconut Dosa

അരിപ്പൊടി-1 കപ്പ്
ഗോതമ്പുപൊടി-1 കപ്പ്
ഓട്‌സ് പൊടിച്ചത്-1 കപ്പ്
തേങ്ങ-കാല്‍ കപ്പ്
പച്ചമുളക്-2
കുരുമുളക്-അര ടേബിള്‍ സ്പൂണ്‍
ഉപ്പ്
നല്ലെണ്ണ
മല്ലിയില

പൊടികളെല്ലാം പാകത്തിനു വെള്ളമുപയോഗിച്ചു കലര്‍ത്തുക. നല്ല മയത്തില്‍ കലര്‍ത്തിയെടുക്കണം.

ഇതിലേയ്ക്ക് പച്ചമുളക്, തേങ്ങ, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്തിളക്കുക.

ഒരു തവ ചൂടാക്കി ഇതിലേയ്ക്കു മാവൊഴിച്ചു പരത്തുക. വശത്ത് എണ്ണ തൂവുക.

ഇരുവശവും മറിച്ചിട്ടു ചുട്ടെടുക്കാം.

ചട്‌നി കൂട്ടി ചൂടോടെ കഴിയ്ക്കൂ.

ഓട്‌സ്-തേങ്ങാ ദോശ തയ്യാറാക്കാം.പത്തിരി തയ്യാറാക്കാന്‍ അറിയില്ലേ, ഇതാ

English summary

Oats Coconut Dosa Recipe

Oats and coconut dosa recipe is healthy.This oats dosa recipe is popular.Oats dosa recipe is Indian.Read to know how to make oats dosa.
Story first published: Friday, December 19, 2014, 14:43 [IST]
X
Desktop Bottom Promotion