For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രേക്‌ഫാസ്റ്റിന്‌ മേത്തി ഇഡ്‌ഢലി

|

ഇഡ്‌ഢലി ആരോഗ്യകരമായ ഒരു സൗത്ത്‌ ഇന്ത്യന്‍ ബ്രേക്‌ഫാസ്റ്റാണ്‌. ചൂടുള്ള ഇഡ്‌ഢലിലും സാമ്പാറും മലയാളികളുടെ ഭക്ഷണശീലത്തില്‍ പ്രധാനവുമാണ്‌.

ഇഡ്‌ഢലിയ്‌ക്കും വ്യത്യസ്‌ത രുചികള്‍ നല്‍കാന്‍ സാധിയ്‌ക്കും. ഇതിലൊന്നാണ്‌ മേത്തി ഇഡ്‌ഢലി. ഉലുവ ചേര്‍ത്തുണ്ടാക്കുന്ന ഇഡ്‌ഢലി ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

മേത്തി ഇഡ്‌ഢലി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Methi Idli

അരി-1 കപ്പ്‌
തേങ്ങ ചിരകിയത്‌-1 കപ്പ്‌
ഉലുവ-1 ടീസ്‌പൂണ്‍
തൈര്‌-2 ടീസ്‌പൂണ്‍
ശര്‍ക്കര-3 ടീസ്‌പൂണ്‍
ഉപ്പ്‌

അരി കഴുകി വെള്ളത്തിലിട്ടു കുതിര്‍ത്ത്‌ അരച്ചെടുക്കുക. ഇതുപോലെ ഉലുവയും തൈരില്‍ ഇട്ട്‌ ആറു മണിക്കൂര്‍ വയ്‌ക്കുക. ഇത്‌ കുതിര്‍ത്തെടുത്ത ശേഷം തേങ്ങയും ചേര്‍ത്ത്‌ അരയ്‌ക്കണം.

അരിയും ഉലുവ മിശ്രിതവും കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക ശര്‍ക്കര പൊടിച്ചതും പാകത്തന്‌ ഉപ്പും ചേര്‍ത്തിളക്കണം.

ഇത്‌ ഇഡ്‌ഢലിത്തട്ടില്‍ ഒഴിച്ച ആവി കയറ്റിയെടുക്കുക.

English summary

Methi Idli Recipe

Methi idlis are healthy too as it contains a number of vitamins, which are good for the body. Methi helps to provide your body with energy so that you can have a healthy start to the day.Take a look to how you can prepare this yummy methi idlis.
Story first published: Monday, January 20, 2014, 8:40 [IST]
X
Desktop Bottom Promotion