For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷുവിന് പ്രാതല്‍ വിഷു കട്ട ആയാലോ...

By Sruthi K M
|

വിഷുവിന് പ്രഭാതഭക്ഷണമായി എന്താണ് നിങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നത്. ഇഡ്‌ലി, ദോശ, ഇഡിയപ്പം, പൂരി തുടങ്ങി എന്നും തയ്യാറാക്കുന്ന പ്രാതല്‍ തന്നെയാണോ വിഷുനാളിലും നിങ്ങള്‍ ഒരുക്കാന്‍ പോകുന്നത്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ചിന്തിക്കാമല്ലോ?

vishu

അതിഥികളെയും വീട്ടിലുള്ളവരെയും ഞെട്ടിപ്പിക്കാന്‍ സ്‌പെഷല്‍ വിഷു കട്ട തയ്യാറാക്കി നോക്കൂ.. കണികണ്ട് ഉണരുമ്പോള്‍ മനസ്സും ശരീരവും നിറയുന്ന പ്രാതല്‍ ഉണ്ടാക്കാം..

<strong>സ്വാദിഷ്ടമായ വിഷു കഞ്ഞി തയ്യാറാക്കാം..</strong>സ്വാദിഷ്ടമായ വിഷു കഞ്ഞി തയ്യാറാക്കാം..

ചേരുവകള്‍

ഉണക്കലരി - ഒരു കപ്പ്
തേങ്ങാപാല്‍ - ആവശ്യത്തിന്
ജീരകം - അര ടീസ്പൂണ്‍
ഇഞ്ചി പൊടിച്ചത് - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

രാവിലെ എളുപ്പം വിഷു കട്ട ഉണ്ടാക്കാം

രാവിലെ എഴുന്നേറ്റ് അരമണിക്കൂര്‍ അരി കുതിര്‍ക്കാന്‍ വയ്ക്കണം. തേങ്ങാപാല്‍ ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ വേര്‍തിരിച്ച് വയ്ക്കണം.

ഉരുളിയോ, വലിയ പാത്രമോ ഉണ്ടാക്കാന്‍ ആദ്യം എടുക്കുക. ഇതിലേക്ക് മൂന്ന് കപ്പ് മൂന്നാം പാല്‍ ഒഴിക്കുക. ചെറുതായി ഇത് ചൂടാക്കാം. ഇതിലേക്ക് കുതിര്‍ത്ത് വച്ച ഉണക്കലരി ചേര്‍ക്കാം. എന്നിട്ട് ചെറിയ തീയില്‍ ആക്കി പാത്രം മൂടി വയ്ക്കുക.

അരി അല്‍പം വെന്തുകഴിഞ്ഞാല്‍ രണ്ടാം പാല്‍ ചേര്‍ക്കുക. ഇതിന്റെ കൂടെ ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ചെറിയ ചൂടില്‍ തന്നെ പാകം ആകാന്‍ വെയ്ക്കുക.

മൂക്കാല്‍ ഭാഗം വെന്തുകഴിഞ്ഞാല്‍ അതിലേക്ക് ഒന്നാം പാലും ചേര്‍ക്കുക. അതൊടൊപ്പം ജീരക പൗഡറും ഇഞ്ചി പൗഡറും ചേര്‍ക്കാം. വിഷുകട്ട ചെറുതായി കട്ടിയാകുന്നവരെ മൂടിവയ്ക്കുക. അതില്‍ നിന്നും ഓയില്‍ വേറിട്ട് കണ്ടാല്‍ കട്ട കട്ടിയായി എന്നര്‍ത്ഥം.

ചെറുതായി കട്ടിയായി കഴിഞ്ഞാല്‍ വാഴ ഇല വെച്ച പാത്രത്തിലേക്ക് മാറ്റാം. സ്പൂണ്‍ കൊണ്ട് നന്നായി പരത്തിയെടുക്കുക. ഒരു കേക്ക് രൂപത്തില്‍ വട്ടത്തില്‍ പരത്താം.. എന്നിട്ട് തണുപ്പിക്കാന്‍ വയ്ക്കാം. തണുത്ത് വരുമ്പോഴേക്കും നന്നായി ഉറച്ചിട്ടുണ്ടാകും. അങ്ങനെ സ്വാദിഷ്ടമായ വിഷു കട്ട വിളമ്പാം..

English summary

Kerala vishu special recipe

Here I am sharing the recipe of our traditional vishu katta for breakfast. how to make Kerala vishu katta recipe.
X
Desktop Bottom Promotion