For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാഞ്ചീപുരം ഇഡ്ഢലിയുണ്ടാക്കാം

|

ആരോഗ്യകരമായ സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ പ്രധാനമാണ് ഇഡ്ഢലി. ആവിയില്‍ വേവിച്ചെടുക്കുന്നതു കൊണ്ടുതന്നെയാണ് ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നു പറയുന്നതും.

ഇഡ്ഢലികളുടെ കൂട്ടത്തില്‍ പേരു കേട്ട ഒന്നാണ് കാഞ്ചീപുരം ഇഡ്ഢലി. തമിഴ്‌നാട്ടിലെ ഒരു പ്രസിദ്ധ വിഭവമാണിത്.

ചപ്പാത്തി റോള്‍ തയ്യാറാക്കാംചപ്പാത്തി റോള്‍ തയ്യാറാക്കാം

കാഞ്ചീപുരം ഇഡ്ഢലി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Kanchipuram Idli

ഉഴുന്ന്-കാല്‍ കപ്പ്
അരി-അര കപ്പ്
കടലപ്പരിപ്പ്-കാല്‍ ടീസ്പൂണ്‍
തേങ്ങ ചിരകിയത്-അര കപ്പ്
തൈര്-മുക്കാല്‍ കപ്പ്
കശുവണ്ടിപ്പരിപ്പ-100 ഗ്രാം
ഇഞ്ചി-കാല്‍ ടീസ്പൂണ്‍
പച്ചമുളക്-2
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില
എണ്ണ
നെയ്യ്

അരിയും ഉഴുന്നും കഴുകി ഒരുമിച്ചു കുതിര്‍്ത്തുക. ഇത് നല്ലപോലെ അരയ്ക്കണം. ഈ മാവ് പൊന്താന്‍ വയ്ക്കുക.

കടലമാവ് വെള്ളത്തിലിട്ടു കുതിര്‍ത്ത ശേഷം തൈര്, കശുവണ്ടിപ്പരിപ്പ്, കുരുമുളകുപൊടി, തേങ്ങ, പച്ചമുളക്, ഇഞ്ചി, കറിവേപ്പില നെയ്യ് എന്നിവയെല്ലാം ചേര്‍ത്ത് അരച്ച് മിശ്രിതമാക്കുക.

ഈ മിശ്രിതം പൊന്തിയ ശേഷം മാവില്‍ ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ക്കണം.

ഇഡ്ഢലിത്തട്ടില്‍ എണ്ണ പുരട്ടി മാവൊഴിച്ച് ഇഡ്ഡലിയുണ്ടാക്കുക.

English summary

Kanchipuram Idli Recipe

The best thing about kanchipuram idli is the spiciness and the rich flavour which will make your tongue swirl in ecstasy. So, if you want to have something as wonderful as this, try out the kanchipuram idli recipe, we have shared with you.
Story first published: Tuesday, June 10, 2014, 13:55 [IST]
X
Desktop Bottom Promotion