For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശര്‍ക്കര പറാത്ത തയ്യാറാക്കാം

|

മിക്കവാറും കുട്ടികളും ഭക്ഷണം കഴിയ്ക്കാന്‍ മടിയ്ക്കുന്നവരായിരിയ്ക്കും. ഇവരെ ഭക്ഷണം കഴിയ്പ്പിക്കാന്‍ ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയെന്നതാണ് ഒരു വഴി.

പറാത്ത കുട്ടികള്‍ പെട്ടെന്നു കഴിയ്ക്കാന്‍ മടിയ്ക്കും. എന്നാല്‍ ശര്‍ക്കര ചേര്‍ത്ത പറാത്തയുണ്ടാക്കി നല്‍കി നോക്കൂ. മധുരം ഇഷ്ടപ്പെടുന്നതു കൊണ്ട് ഇവര്‍ ഇത് കഴിച്ചേക്കും. കുട്ടികള്‍ സ്‌കൂളില്‍ നിന്നും വരുന്ന സമയത്ത് ഉണ്ടാക്കാന്‍ പറ്റിയ ഒരു വിഭവവും കൂടിയാണിത്.

നാലുമണിക്കാപ്പിയ്ക്ക് ഒണിയന്‍ സമോസനാലുമണിക്കാപ്പിയ്ക്ക് ഒണിയന്‍ സമോസ

ശര്‍ക്കറ പറാത്ത ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ,

Parata

ഗോതമ്പ-2 കപ്പ്
ശര്‍ക്കര-1 കപ്പ് (പൊടിക്കൈ)
ബദാം-20
നെയ്യ്-3 സ്പൂണ്‍
ഏലയ്ക്ക-3
ഉപ്പ്
വെള്ളം

ചപ്പാത്തിമാവില്‍ ഉപ്പിട്ട് പാകത്തിന് വെള്ളമൊഴിച്ചു കുഴയ്ക്കുക. ഇത് അര മണിക്കൂര്‍ വയ്ക്കുക.

ശര്‍ക്കര, പൊടിച്ച ബദാം, നെയ്യ്, ഏലയ്ക്ക പൊടിച്ചത് എ്ന്നിവ ഒരു പാത്രത്തിലിട്ട് നല്ലപോലെ കുഴയ്ക്കുക.

ഗോതമ്പുമാവ് ചെറിയ ഉരുളകളാക്കി പരത്തുക. ഇതിന് നടുവില്‍ അല്‍പം ശര്‍ക്കരക്കൂട്ടു വച്ച് വീണ്ടും ഉരുളയാക്കി പിന്നീട് പരത്തുക.

ഒരു നോണ്‍സ്റ്റിക് തവ ചൂടാക്കി പരത്തി വച്ചിരിയ്ക്കുന്ന അല്‍പം നെയ്യ് ചേര്‍ത്ത് പരത്തിയെടുക്കുക.

മററു കറികളൊന്നും കൂട്ടാതെ കഴിയ്ക്കാന്‍ സാധിയ്ക്കുന്നതാണ് ഈ ശര്‍ക്കര പൊറോട്ട.

English summary

Jaggery paratha Recipe

This jaggery paratha breakfast recipe is a must try. Your kids will completely enjoy this gur paratha. Read on to know sweet recipes for breakfast.
Story first published: Tuesday, March 11, 2014, 15:21 [IST]
X
Desktop Bottom Promotion