For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഡ്ഢലി ക്യാരറ്റ് ഉപ്പുമാവ്

|

ഇഡ്ഢലി കൊണ്ട് പോഷകസമൃദ്ധമായ ഉപ്പുമാവുണ്ടാക്കിയാലോ. ഉണ്ടാക്കാന്‍ എളുപ്പം. കുട്ടികള്‍ക്കു നല്‍കാന്‍ പറ്റിയ ഇഡ്ഢിലി, ക്യാരറ്റ് ഉപ്പുമാവ് പാചകക്കുറിപ്പ് നോക്കൂ.

Upma

ഇഡ്ഢലി-എട്ടെണ്ണം
ക്യാരറ്റ്-ഒന്ന് (ഗ്രേറ്റു ചെയ്തത്)
സവാള-ഒന്ന് (ചെറുതായി അരിഞ്ഞത്)
പച്ചമുളക്-രണ്ട്
മഞ്ഞള്‍പ്പൊടി-കാല്‍ സ്പൂണ്‍
മുളകുപൊടി-അര സ്പൂണ്‍
ഗരം മസാല-ഒരു നുള്ള്
കസൂരി മേത്തി(ഉണക്കിയ ഉലുവയില)-കാല്‍ സ്പൂണ്‍
നാളികേരം ചിരകിയത്-രണ്ടു സ്പൂണ്‍
ടൊമാറ്റോ സോസ്-അര സ്പൂണ്‍
മല്ലിയില
കറിവേപ്പില
ഉപ്പ്
എണ്ണ

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കറിവേപ്പിയിട്ട് നല്ലപോലെ ഇളക്കണം. പിന്നീട് പച്ചമുളകും അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ചേര്‍ക്കണം. മസാല പൗഡറുകളും കസൂരി മേത്തി, അല്‍പം മല്ലിയില എന്നിവയും ചേര്‍ത്ത് നല്ലപോലെ കൂട്ടിയിളക്കുക. ഇതലേക്ക് ടൊമാറ്റോ സോസ് ചേര്‍ക്കുക.

ഇതിലേക്ക് നാളികേരം, ക്യാരറ്റ് എന്നിവ ചേര്‍ത്തിളക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് ഇഡ്ഢലി ചെറുതായി മുറിച്ചിട്ട് നല്ലപോലെ ഇളക്കി രണ്ടു മിനിറ്റ് കഴിഞ്ഞ് വാങ്ങി വയ്ക്കാം.

ഇതില്‍ മല്ലിയില ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

മേമ്പൊടി

ഇഡ്ഢലി ക്യാരറ്റ് ഉപ്പുമാവില്‍ വറുത്ത നിലക്കടല, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്താല്‍ സ്വാദു കൂടും. പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണയ്‌ക്കൊപ്പം അല്‍പം നെയ് ചേര്‍ത്താല്‍ കൂടുതല്‍ രുചിയും മണവുമുണ്ടാകും.

English summary

Idli Carrot Upma

Here is a tasty and easy recipe of Idli upma. This can be used as breakfast and evening snacks.
Story first published: Thursday, May 30, 2013, 18:26 [IST]
X
Desktop Bottom Promotion