For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ ഓംലറ്റ് തയ്യാറാക്കാം

|

ഓംലറ്റ് പലതത്തിലും തയ്യാറാക്കാം. ചിക്കന്‍ ചേര്‍ത്തും ഓംലറ്റ് തയ്യാറാക്കാം.

ചിക്കന്‍ ഓംലറ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, ഏറെ ആരോഗ്യകരമായ ഒരു ഭക്ഷണമാണിത്.

Chicken Omelette

ചിക്കന്‍-100 ഗ്രാം
മുട്ട-2
ക്യാപ്‌സിക്കം-ഒരു കപ്പ്
സവാള-ഒരു കപ്പ്
സ്പ്രിംഗ് ഒണിയന്‍-1 കപ്പ്
കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍
പച്ചമുളക്-5
മുളകുപൊടി-അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-കാല്‍ടീസ്പൂണ്‍
ഉപ്പ്
എണ്ണ

ചിക്കന്‍ തീരെ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് അവനില്‍ വച്ചു ബേക്ക് ചെയ്യാം.

ഒരു പാനില്‍ എണ്ണയൊഴിച്ച് മുട്ടയും ചെറുനാരങ്ങാനീരുമൊഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ചിക്കനും ചേര്‍ത്തിളക്കണം. നേരത്തെ ബേക്ക് ചെയ്തില്ലെങ്കില്‍ ചിക്കന്‍ വേവുന്നതു വരെ വയക്കുക.

ഇതു വാങ്ങി വച്ച് ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കുക.

മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കിയ മിശ്രിതത്തില്‍ അല്‍പം ഉപ്പു ചേര്‍ക്കുക.

ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടാക്കി മുട്ട മിശ്രിതം ഒഴിയ്ക്കുക.

ഓംലറ്റ് ഒരുവിധം വേവാകുമ്പോള്‍ ചിക്കന്‍ മിശ്രിതം ഇതിന്റെ ഒരു ഭാഗത്തു വച്ച് മറുഭാഗം മടക്കുക. ഇത് തിരിച്ചു വച്ചും വേവിയ്ക്കുക.

ചിക്കന്‍ ഓംലറ്റ് തയ്യാര്‍.

English summary

Chicken Omelette Recipe

Easy Chicken omelette recipes is the best for breakfast. Read to know how to prepare omelette recipe for breakfast.
Story first published: Monday, October 5, 2015, 9:52 [IST]
X
Desktop Bottom Promotion