For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചീസ് എഗ് ടോസ്റ്റ് റെസിപ്പി

|

പ്രാതല്‍ രാജാവിനെപ്പോലെ വേണമെന്നു പറയും. ഈ വാക്കില്‍ കഴമ്പുമുണ്ട്. കാരണം ദിവസം മുഴുവനുമുള്ള ഊര്‍ജം ശരീരത്തിനു ലഭിയ്ക്കുന്നത് പ്രാതലിലൂടെയാണ്.

ബ്രേക്ഫാസ്റ്റിന് മുട്ട ഏതു വിധത്തില്‍ നോക്കിയാലും ഉള്‍പ്പെടുത്താവുന്ന ഒരു സമീകൃതാഹാരമാണ്. ഇത് മുതിര്‍ന്നവര്‍ക്കായാലും കുട്ടികള്‍ക്കാണെങ്കിലും.

പ്രാതലിന് ചീസ് എഗ് ടോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

Cheese Egg Toast

ബ്രെഡ്-6 കഷ്ണം
ചീസ്-100 ഗ്രാം (ഗ്രേറ്റ് ചെയ്തത്)
മുട്ട-1
പച്ചമുളകു പേസ്റ്റ്-2 ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍

മുട്ട നല്ലപോലെ ഉടയ്ക്കുക.

മൈക്രോവേവ് 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി വയ്ക്കുക.

മുട്ട ഉടച്ചതിനൊപ്പം ചീസ്, പച്ചമുളകു, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്തു നല്ലപോലെ കൂട്ടിക്കലര്‍ത്തുക.

ഒരു ബ്രെഡിന്റെ ഉള്‍വശത്ത് ഈ മിശ്രിതം അല്‍പമെടുത്ത് പുരട്ടുക.

ഈ ബ്രെഡ് അലുമിനിയം ട്രേയില്‍ വച്ച് അവനില്‍ ബേക്കു ചെയ്‌തെടുക്കണം. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ ബേക്കു ചെയ്തണം.

ചീസ് എഗ് ടോസ്റ്റ് തയ്യാര്‍. ഇത് ചൂടോടെ കഴിയ്ക്കാം.

English summary

Cheese Egg Toast Recipe

Children need to consume eggs on a daily basis, be it for breakfast, lunch or dinner. This cheese egg toast recipe will make your little kid's mouth to water and definitely ask you for more.
Story first published: Saturday, July 20, 2013, 11:00 [IST]
X
Desktop Bottom Promotion