For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബനാന ഇഡ്ഢലി തയ്യാറാക്കാം

|

മലയാളികളുടെ ഭക്ഷണശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇഡ്ഢലി. ആവിയില്‍ വേവിച്ചെടുക്കുന്ന മൃദുലമായ ഇഡ്ഢലി ആരോഗ്യത്തിനും ഏറെ നല്ലതു തന്നെ.

ഇഡ്ഢലി റവ കൊണ്ടും ഓട്‌സു കൊണ്ടുമെല്ലാം ഉണ്ടാക്കുന്നതായി അറിയാമായിരിക്കും. എന്നാല്‍ പഴം ചേര്‍ത്തു ഇഡ്ഢലിയുണ്ടാക്കാം. ബനാന ഇഡ്ഢലി എന്ന പേരില്‍.

സാധാരണ പ്രാതലിനാണ് ഇഡ്ഢലി ഉണ്ടാക്കുന്നതെങ്കിലും പഴം ചേര്‍ത്ത ഈ ഇഡ്ഢലി സ്‌നാക്‌സായും വേണമെങ്കില്‍ ഉപയോഗിക്കാം. പ്രത്യേകിച്ച് സ്‌കൂളില്‍ നിന്നും വിശന്നു വരുന്ന കുട്ടികള്‍ക്ക് അല്‍പം വ്യത്യസ്തവും അതേ സമയം ആരോഗ്യം നല്‍കുന്നതുമായ ഒരു പലഹാരമായി ഇത് ഉപയോഗിക്കാം.

റവ-1 കപ്പ്
നാളികേരം ചിരകിയത്-കാല്‍ കപ്പ്
പഴുത്ത പഴം നല്ലപോലെ ഉടച്ചത്-4 എണ്ണം
ഗ്രീന്‍പീസ് വേവിച്ചുടച്ചത്-അരക്കപ്പ്
പഞ്ചസാര-കാല്‍കപ്പ്
ബേക്കിംഗ് സോഡ-അര ടീസ്പൂണ്‍
നെയ്യ്
ഉപ്പ്

റവ, നാളികേരം, ബേക്കിംഗ് സോഡ, ഉപ്പ്, പഞ്ചസാര എന്നിവ ഒരുമിച്ചു ചേര്‍ത്ത് നല്ലപോലെ ഇളക്കണം. പിന്നീട് ഗ്രീന്‍ പീസ്, പഴം ്ന്നിവയും ചേര്‍ക്കുക. ഇവ നല്ലപോലെ ഇളക്കിച്ചേര്‍ക്കണം. ഇതിലേക്ക് പാകത്തിനു വെള്ളമൊഴിച്ച് മാവു തയ്യാറാക്കുക.

ഇഡ്ഡലിത്തട്ടില്‍ അല്‍പം നെയ്യു പുരട്ടുക. ഇഡ്ഡലിമാവ് ഇതിലേക്കൊഴിയ്ക്കുക.

ഇഡ്ഢലി പാത്രത്തിലോ പ്രഷര്‍ കുക്കറിലോ വച്ച് ഇഡ്ഢലി തയ്യാറാക്കുക.

ചട്‌നിയില്ലാതെ തന്നെ ഈ ബനാന ഇഡഢലി കഴിയ്ക്കാന്‍ സാധിയ്ക്കും.

English summary

Banana Idli Recipe

The sweet yellow banana, is a highly nutritious fruit rich in proteins. It can now be added to idli batter to make hot banana idlis. This banana idli recipe is every child's favourite since the contents consist of the sweet ripe banana. Breakfast, which is important for every child and adult can now be made special with the help of recipes like these which will surely make your day.
 
 
X
Desktop Bottom Promotion