For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

|

ഉരുളക്കിഴങ്ങ് മിക്കവാരും എല്ലാ വിഭാഗക്കാരും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ്. പാവയ്ക്കയാകട്ടെ അയേണ്‍ ധാരാളം അടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയും. എന്നാല്‍ ഇതിന്റെ കയ്പ് പലര്‍ക്കും ഇഷ്ടമാവില്ല.

പാവയ്ക്കയുടെ കയ്പ് കുറയ്ക്കാന്‍ ഉരുളക്കിഴങ്ങുമായി ചേര്‍ത്ത് കറി വയ്ക്കാം. ഇത് എങ്ങനെയെന്നു നോക്കൂ.

കയ്പക്ക-അരക്കിലോ
ഉരുളക്കിഴങ്ങ്-2
സവാള-1
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-അര ടേബള്‍ സ്പൂണ്‍
കായം-ഒരു നുള്ള്
പച്ചമുളക്-3
മല്ലിയില
ഉപ്പ്
എണ്ണ

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

പാവയ്ക്ക നല്ലപോലെ കഴുകി കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞെടുക്കുക. ഇതില്‍ ഉപ്പു പുരട്ടി അര മണിക്കൂര്‍ വയ്ക്കണം.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

ഉരുളക്കിഴങ്ങ് നീളം കുറച്ച് ചെറുതായി നുറുക്കി അല്‍പം എണ്ണയില്‍ വറുത്തെടുക്കുക.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

സവാള കനം കുറച്ച് അരിഞ്ഞു വയ്ക്കുക.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

പച്ചമുളക് ചെറുതാക്കി നുറുക്കുക.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ജീരകം പൊട്ടിയ്ക്കുക. ഇതിലേക്ക് കായം ചേര്‍ക്കണം. പീന്നീട് സവാള ഇതിലേക്കിട്ട് വഴറ്റിയെടുക്കണം.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

സവാള വഴറ്റിക്കഴിയുമ്പോള്‍ ഇതിലേക്ക് പച്ചമുളകും വറുത്തു വച്ച ഉരുളക്കിഴങ്ങും ചേര്‍ക്കണം. നല്ലപോലെ ഇളക്കുക

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

ഇതിലേക്ക് പാവയ്ക്ക ചേര്‍ക്കുക. നല്ലപോലെ ഇളക്കിക്കൊടുക്കുക.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

ഉപ്പും മസാലപ്പൊടികളും ഇതിലേക്കു ചേര്‍ത്ത് ഇളക്കി വേവിയ്ക്കണം.

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

പാവയ്ക്ക-ഉരുളക്കിഴങ്ങ് മസാല

വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില അരിഞ്ഞതും ചേര്‍ത്ത് ഉപയോഗിക്കാം.

Read more about: veg വെജ്
English summary

Cooking, Veg, Potato Masala, Curry, Taste, Recipe, Salt, പാചകം, വെജ്, പാവയ്ക്ക ഉരുളക്കിഴങ്ങു മസാല, കറി, സ്വാദ്, ഉപ്പ്,

Karela or bitter gourd is one of the most hated green vegetables. The bitter taste of karela that makes you hate this vegetable. However, you might not know that bitter gourd is one of the healthiest green vegetables that offers numerous health benefits. Bitter gourd juice lowers high blood sugar levels, aids weight loss, reduces hair fall and fights acne.
 
Story first published: Tuesday, March 19, 2013, 13:01 [IST]
X
Desktop Bottom Promotion