For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അല്‍പം മധുരിയ്ക്കും പാവയ്ക്കാ കറി

|

പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് പാവയ്ക്ക. പ്രമേഹരോഗികള്‍ക്കു മാത്രമല്ല, ആര്‍ക്കും കഴിയ്ക്കാവുന്ന ഔഷധഗുണമുള്ള ഒരു പച്ചക്കറി. ധാരാളം അയേണ്‍ അടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ രക്തമുണ്ടാകാനും വളരെ നല്ലത്.

പാവയ്ക്ക കൊണ്ട് സ്വാദിഷ്ടമായ ഒരു കറിയുണ്ടാക്കി നോക്കൂ. അല്‍പം ശര്‍ക്കര ചേര്‍ത്ത് വറുത്തരച്ചുണ്ടാക്കുന്ന കറി. ഏതാണ് തീയലുണ്ടാക്കുന്ന അതേ രീതിയാണ്.

Bittergourd Curry

പാവയ്ക്ക കനം കുറച്ച് അരിഞ്ഞത്-ഒന്നര കപ്പ്
നാളികേരം-2 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക്-5
ഉഴുന്നുപരിപ്പ്-1 ടേബിള്‍ സ്പൂണ്‍
കടുക്-അര ടേബിള്‍ സ്പൂണ്‍
ശര്‍ക്കര-1 ടേബിള്‍ സ്പൂണ്‍
പുളി-അല്‍പം
കറിവേപ്പില
എണ്ണ
ഉപ്പ

അരിഞ്ഞ പാവയ്ക്ക അല്‍പസമയം ഉപ്പുവെള്ളത്തിലിട്ടു വയ്ക്കുക.

നാളികേരം, ചുവന്ന മുളക്, ഉഴുന്ന് എന്നിവ ചുവക്കനെ വറുക്കരയ്ക്കണം.

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകു പൊട്ടിയ്ക്കുക. ഇതിലേക്ക് വേറെ അല്‍പം ഉഴുന്നുപരിപ്പും കറിവേപ്പിലയും ചേര്‍ക്കണം. നല്ലപോലെ ഇളക്കിയ ശേഷം പാവയ്ക്ക വെള്ളമൂറ്റിയെടുത്ത് ഇതിലേക്കു ചേര്‍ത്തിളക്കുക. ഇത് അഞ്ചു മിനിറ്റ് നല്ലപോലെ ഇളക്കണം. ഇതിലേയ്ക്കു പുളിവെള്ളം ചേര്‍ത്ത് തിളപ്പിയ്ക്കണം.

പാവയ്ക്ക ഒരുവിധം വെന്തുകഴിയുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന മസാലയും ശര്‍ക്കരയും പാകത്തിന് ഉപ്പും ചേര്‍ത്തു വേവിയ്ക്കണം. ചാറ് കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

ചൂടോടെ ചോറിനൊപ്പം കഴിയ്ക്കാം.

Read more about: curry veg കറി വെജ്
English summary

Cooking, Curry, Bitter Gourd, Veg, പാചകം, കറി, പാവയ്ക്ക കറി, വെജ്

If there is one recipe that I would like to share for Mother's day it would be my mom's special bitter gourd curry. This recipe is one of my personal favourites. My mom introduced me to this delicious recipe through her magical preparation and I realised that bitter gourd can actually taste so good. This bitter gourd curry is cooked with such unique mix and match of ingredients that the bitter taste completely goes off.
 
 
Story first published: Thursday, May 9, 2013, 12:32 [IST]
X
Desktop Bottom Promotion