For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെണ്ടയ്ക്ക ഫ്രൈ മസാല

|

വെണ്ടയ്ക്ക ഏതു സമയത്തു ലഭിക്കുന്ന ഒരു പച്ചക്കറിയാണ്. ഇതുകൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളും വളരെയേറെയാണ്. കറി വച്ചും വറുത്തും തോരനായും ഇത് ഉപയോഗിക്കാം.

വെണ്ടയ്ക്കയും തക്കാളിയും ചേര്‍ത്ത വെണ്ടയ്ക്ക ഫ്രൈ മസാല പരീക്ഷിച്ചു നോക്കൂ. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവം കൂടിയാണിത്.

Bhindi Fry Masala

വെണ്ടയ്ക്ക-10
സവാള-2
തക്കാളി-1
മുളകുപൊടി-അര ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍-1 ടീസ്പൂണ്‍
വെളുത്തുള്ളി-5
പച്ചമുളക്-2
എണ്ണ
ഉപ്പ്

വെണ്ടയ്ക്ക കഴുകി രണ്ടായി മുറിയ്ക്കുക. ഇത് രണ്ടോ മൂന്നോ തവണ നീളത്തില്‍ വരയണം. ഇതില്‍ മുളകുപൊടി, ഡ്രൈ മാംഗോ പൗഡര്‍, ഉപ്പ്, കോണ്‍ഫ്‌ളോര്‍ എന്നിവ പുരട്ടി 20 മിനിറ്റു വയ്ക്കണം.

ഒരു സവാള നുറുക്കി മിക്‌സിയില്‍ അരച്ചെടുക്കുക. ഇതിനൊപ്പം വെളുത്തുള്ളി, പച്ചമുളക് എന്നിവയും ഇതിനൊപ്പം അരയ്ക്കാം. മറ്റേ സവാള നീളത്തില്‍ കനം കുറച്ച് അരിയണം. തക്കാളി ചെറുതാക്കി നുറുക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. വെണ്ടയ്ക്ക ഇതിലിട്ട് മൊരിയുന്നതു വരെ പാകം ചെയ്യുക. എന്നിട്ട് മാറ്റി വയ്ക്കണം. ഈ എണ്ണയില്‍ സവാളയിട്ട് വഴറ്റുക. സവാള ഇളംബ്രൗണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, പച്ചമുളകു പേസ്റ്റിട്ട് ഇളക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും ചേര്‍ക്കണം. ഇതിലേക്ക് ഉപ്പും പാകത്തിന് ഗരം മസാലയും ചേര്‍ക്കണം.

മസാല വെന്ത് അല്‍പം കുറുകിക്കഴിയുമ്പോള്‍ ഇതിലേക്ക് വെണ്ടയ്ക്ക ചേര്‍ത്തിളക്കുക. അല്‍പനേരം വേവിച്ച് വാങ്ങി വയ്ക്കാം. ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും ഇത് കഴിയ്ക്കാം.

മേമ്പൊടി

അധികം മൂക്കാത്ത വെണ്ടയ്ക്ക നോക്കി വാങ്ങുക. വേണമെങ്കില്‍ ഇതില്‍ മല്ലിപ്പൊടിയും ചേര്‍ക്കാം.

English summary

Cooking, Curry, Veg, Bhindi Fry Masala, Taste, Recipe, പാചകം, കറി, വെജ്, വെണ്ടയ്ക്ക മസാല, സ്വാദ്.

masala bhindi fry is a sweet-sour-spicy recipe. However, if you cannot take too much of spices, reduce the number of chillies in the masala bhindi fry. You can still add the dry mango powder and garam masala to make this okra recipe tangy. This Indian vegetarian recipe is usually used as a side dish. But there is no harm in serving it as an appetizer.
 
Story first published: Thursday, March 14, 2013, 13:14 [IST]
X
Desktop Bottom Promotion